Kerala
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട്; നിയമോപദേശം തേടാന്‍ റവന്യൂ സെക്രട്ടറി നിര്‍ദ്ദേശിച്ചില്ലെന്ന് കാനംതോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട്; നിയമോപദേശം തേടാന്‍ റവന്യൂ സെക്രട്ടറി നിര്‍ദ്ദേശിച്ചില്ലെന്ന് കാനം
Kerala

തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട്; നിയമോപദേശം തേടാന്‍ റവന്യൂ സെക്രട്ടറി നിര്‍ദ്ദേശിച്ചില്ലെന്ന് കാനം

Jaisy
|
6 May 2018 12:23 AM GMT

മീഡിയവണ്‍ വ്യൂപോയന്റിലാണ് കാനത്തിന്റെ പ്രതികരണം

തോമസ് ചാണ്ടി കായല്‍ കയ്യേറ്റത്തെ സംബന്ധിച്ചുള്ള റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മറികടന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ നിര്‍ദ്ദേശിച്ചിട്ടില്ല . ഉടന്‍ നടപടി എടുക്കണമെന്നായിരുന്നു നിര്‍ദേശം. നിയമോപദേശം തേടിയത് നിയമസെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നല്ല. മീഡിയവണ്‍ വ്യൂപോയന്റിലാണ് കാനത്തിന്റെ പ്രതികരണം. റവന്യു സെക്രട്ടറിയുമായി വകുപ്പ് മന്ത്രിക്ക് അഭിപ്രായ വ്യത്യാസമില്ല. റവന്യു സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

ജി സുധാകരപ്രസാദിനേയും രൂക്ഷമായാണ് കാനം അഭിമുഖത്തില്‍ വിമര്‍ശിച്ചത്.കേസില്‍ എജിയുടെ താത്പര്യം എന്താണെന്ന് വ്യക്തമാക്കണം. സര്‍ക്കാരിന് മുകളിലല്ല എജിയെന്നും കാനം ഓര്‍മ്മപ്പെടുത്തി.

Related Tags :
Similar Posts