Kerala
സൂര്യകാന്തി വിരിഞ്ഞു, സുനിലിന്റെ മുറ്റത്ത്സൂര്യകാന്തി വിരിഞ്ഞു, സുനിലിന്റെ മുറ്റത്ത്
Kerala

സൂര്യകാന്തി വിരിഞ്ഞു, സുനിലിന്റെ മുറ്റത്ത്

Khasida
|
6 May 2018 9:36 AM GMT

സൂര്യകാന്തി കൃഷിയില്‍ വിജയം കൊയ്ത് വയനാട്ടിലൊരു യുവകര്‍ഷകന്‍.

വയനാട് കാര്‍ഷിക മേഖലക്ക് അത്ര പരിചിതമല്ലാത്ത സൂര്യകാന്തി കൃഷിയില്‍ വിജയം കൊയ്ത് യുവകര്‍ഷകന്‍. നെന്മേനി പഞ്ചായത്തിലെ സുനില്‍ കല്ലിക്കരയാണ് സൂര്യകാന്തി കൃഷിയില്‍ നൂറ് മേനി കൊയ്തിരിക്കുന്നത്.

ഒരു പരീക്ഷണം എന്ന നിലയിലാണ് സുനില്‍ മുപ്പത് സെന്റ് ഭൂമിയില്‍ സൂര്യകാന്തി കൃഷി ആരംഭിച്ചത്. കര്‍ണാടകയില്‍ നിന്ന് വിത്ത് എത്തിച്ചാണ് കൃഷി തുടങ്ങിയത്. കര്‍ണാടകയിലെ കാലാവസ്ഥയില്‍ നന്നായി വിരിയുന്ന സൂര്യകാന്തി വയനാട്ടില്‍ വിജയിക്കുമോ എന്ന ചെറിയ ആശങ്കയോടെയാണ് സുനില്‍ കൃഷി ആരംഭിച്ചത്. എന്നാല്‍ ആശങ്കയെല്ലാം അസ്ഥാനത്താക്കി സൂര്യകാന്തി ചെടികള്‍ വിരിഞ്ഞു. പരീക്ഷണം നൂറ് ശതമാനം വിജയമാണെന്ന് സുനില്‍ പറയുന്നു.

പൂര്‍ണമായും ജൈവ രീതിയിലായിരുന്നു കൃഷി. ചാണകം മാത്രമാണ് വളമായി ഉപയോഗിച്ചത്. ഇതോടൊപ്പം ദിവസേന നല്‍കുന്ന പരിചരണവുമാണ് കൃഷി വിജയകരമാക്കിയത്. കര്‍ഷക കുടുംബമാണ് സുനിലിന്റേത്. സഹോദരങ്ങല്‍ ഉള്‍പ്പെടെ മുഴുവന്‍ കുടുംബാംഗങ്ങളും സുനിലിന് പൂര്‍ണ പിന്തുണയോടെ കൃഷിയിടത്തിലുണ്ടായിരുന്നു. കൃഷി നൂറ് ശതമാനം വിജയമായതോടെ അടുത്ത ഘട്ടത്തില്‍ കര്‍ണാടകയില്‍ നിന്ന് മേന്മയേറിയ വിത്ത് എത്തിച്ച് കൂടുതല്‍ സ്ഥലത്ത് സൂര്യകാന്തി കൃഷിയിറക്കാനാണ് സുനിലിന്റെ തീരുമാനം. കൃഷിയില്‍ പുതുമ പരീക്ഷിക്കുന്ന സുനിലിന് ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Similar Posts