Kerala
Kerala

സ്കൂളില്ലെങ്കിലും ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ മറ്റൊരിടത്ത് ഒത്തുചേര്‍ന്നു

admin
|
7 May 2018 5:18 PM GMT

ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടടറി അടച്ചുപൂട്ടുമ്പോള്‍ താഴു വീണ സ്കൂളാണ് ഗ്വാളിയോര്‍ റയോണ്‍സ് സ്കൂള്‍

കോഴിക്കോട് മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടടറി അടച്ചുപൂട്ടുമ്പോള്‍ താഴു വീണ സ്കൂളാണ് ഗ്വാളിയോര്‍ റയോണ്‍സ് സ്കൂള്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒതത്തുചേരാന്‍ തീരുമാനിച്ചപ്പോള്‍ പക്ഷെ പഴയ സ്കൂളില്ല. സ്കൂളില്ലെങ്കിലും ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ മറ്റൊരിടത്ത് ഒത്തുചേര്‍ന്നു.

2001ല്‍ മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടിയപ്പോള്‍ ഒപ്പം വിസ്മൃതിയിലായ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍ പക്ഷെ സ്കൂള്‍ അടച്ചുപൂട്ടുന്നതിനും 19 വര്‍ഷം മുന്‍പത്തെ ബാച്ചില്‍ പഠിച്ചിരുന്നവരായിരുന്നു ഇവര്‍. 1988ല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായിരുന്ന ഇവര്‍ ഒത്തുകൂടാന്‍ തീരുമാനിച്ചപ്പോള്‍ പഠിച്ച സ്കൂളില്ലാത്തതായിരുന്നു ഏക വിഷമം‌.‌ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നെന്ന പരാതി ശക്തമായതോടെയാണ് ഫാക്ടറി അടച്ചുപൂട്ടിയത്. ഫാക്ടറിയുടെ ഭാഗമായി ഉണ്ടായ സ്കൂളിനും പിന്നെ നിലനില്‍പ്പുണ്ടായില്ല. സ്കൂളിലെ വാകമരവും പൂന്തോട്ടവും ഇടനാഴിയും ഓര്‍മയിലൊതുക്കി ഇവര്‍ മറ്റൊരിടത്ത് ഒത്തുചേര്‍ന്നു.

പത്ത് കഴിഞ്ഞ ശേഷം പലരും പലവഴിക്കായി, ഉന്നതവിദ്യാഭ്യാസത്തിന് ശേഷം രാജ്യത്തിനകത്തും പുറതത്തും ഉള്ളവരെല്ലാം വീണ്ടും കണ്ടുമുട്ടിയത് ആ പഴയ സൌഹൃദത്തിന്റെ പേരില്‍ തന്നെ പഠിച്ച സ്കൂളില്‍ ഒത്തുചേരാനാവില്ലെങ്കിലും ഓര്‍മകള്‍ പങ്കുവെക്കാന്‍ വീണ്ടും കാണാമെന്ന ഉറപ്പിലാണ് എല്ലാവരും പിരിഞ്ഞത്.

Similar Posts