Kerala
വിദ്യാര്‍ഥികളോട് കളിച്ചാല്‍ സവാരി ഗിരിഗിരിയെന്ന് കലക്ടര്‍ ബ്രോവിദ്യാര്‍ഥികളോട് കളിച്ചാല്‍ സവാരി ഗിരിഗിരിയെന്ന് കലക്ടര്‍ ബ്രോ
Kerala

വിദ്യാര്‍ഥികളോട് കളിച്ചാല്‍ സവാരി ഗിരിഗിരിയെന്ന് കലക്ടര്‍ ബ്രോ

Jaisy
|
7 May 2018 2:35 AM GMT

വിദ്യാര്‍ത്ഥികള്‍ക്ക് മാന്യവും സുഖകരവുമായ ബസ് യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സവാരി ഗിരി പദ്ധതിയുടെ അവലോകന യോഗത്തിലാണ് ബസ്സുടമകള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്

വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്ത്. വിദ്യാര്‍ത്ഥികള്‍ക്ക് മാന്യവും സുഖകരവുമായ ബസ് യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സവാരി ഗിരി പദ്ധതിയുടെ അവലോകന യോഗത്തിലാണ് ബസ്സുടമകള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്. വിവേചനപരമായി വിദ്യാര്‍ത്ഥികളോട് പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുക, കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി തുടങ്ങിയ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറയുന്നു.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

സവാരി ഗിരി വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയാല്‍ ശക്തമായ നടപടി

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതിരിക്കുക, കയറുന്ന വിദ്യര്‍ത്ഥികളുടെ എണ്ണം പരമിതപ്പെടുത്തുക, ഭാഗം വെക്കുക, മറ്റുള്ളവര്‍ കയറുന്നതു വരെ അവരെ പുറത്ത് നിര്‍ത്തുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, മറ്റുള്ളവര്‍ക്കായി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുക, മോശമായി സംസാരിക്കുക, വഴിയില്‍ ഇറക്കിവിടുക തുടങ്ങിയ രീതിയില്‍ ബസ് ജീവനക്കാര്‍ വിവേചനപരമായി വിദ്യാര്‍ത്ഥികളോട് പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുക, കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി തുടങ്ങിയ ശക്തമായ നടപടികള്‍ സ്വീകരിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് മാന്യവും സുഖകരവുമായ ബസ് യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സവാരി ഗിരി പദ്ധതിയുടെ അവലോകന യോഗത്തിലാണ് ബസ്സുടമകള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്.

വിദ്യാര്‍ഥികള്‍ക്കു നേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികളുണ്ട്.

കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂര ബസ്സുകളില്‍ സമീപ സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ആദ്യമേ കയറിയിരിക്കുന്നത് ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്നും മറ്റെവിടെയും വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്ത് കാത്ത് നിര്‍ത്തികയറ്റുന്ന രീതി അനുവദിക്കില്ലെന്നും യോഗത്തില്‍ തീരമാനിച്ചു. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ഇത് അധികതരുടെ ശ്രദ്ധയില്‍ കൊണ്ട് വന്നാല്‍ തക്കതായ നടപടി സ്വീകരിക്കും.

വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബസ്സുടമകള്‍ക്ക് ബാധ്യതയുണ്ട്. ഒരു ബസ്സില്‍ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ട ജോലിക്കാരെ മറ്റൊരു ബസ്സില്‍ ജോലിക്കുനിര്‍ത്തുന്നത് ഒഴിവാക്കണം. ബസ്സുകളുടെ മല്‍സര ഓട്ടം, അപകടകരമായ െ്രെഡവിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേയും കര്‍ശന നടപടികളെടുക്കാന്‍ പോലീസ്, ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഉമ ബെഹ്‌റ, കോഴിക്കോട് ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍, വടകര ആര്‍.ടി.ഒ വിനേഷ് ടി.സി, ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Similar Posts