രണ്ടു ദശകത്തിനു ശേഷം തിരുവനന്തപുരത്ത് മാന്ത്രിക ഒപ്പന
|20 വര്‍ഷം മുമ്പ് കോഴിക്കോട് അവതരിപ്പിച്ച മാന്ത്രിക ഒപ്പന തിരുവനന്തപുരം മാജിക്കല്‍ പ്ലാനെറ്റില്‍ വീണ്ടും അവതരിപ്പിച്ചു.
20 വര്‍ഷം മുമ്പ് കോഴിക്കോട് അവതരിപ്പിച്ച മാന്ത്രിക ഒപ്പന തിരുവനന്തപുരം മാജിക്കല്‍ പ്ലാനെറ്റില്‍ വീണ്ടും അവതരിപ്പിച്ചു. വലിയ പെരുന്നാള്‍ പ്രമാണിച്ചാണ് പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. ഖുദറത്തിന്റെ നിക്കാഹെന്നായിരുന്നു മാജിക്കല്‍ ഒപ്പനയുടെ പേര്. പുതിയ പെണ്ണിന് ചുറ്റും ഒപ്പനപ്പാട്ടുമായി തോഴിമാര് ചുവടുവെക്കുന്നതിനിടെ പുതിയാപ്ല പ്രത്യക്ഷപ്പെടുന്നതില്‍ തുടങ്ങി ഒപ്പനയിലെ മാജിക്ക്.
പുതുപ്പെണ്ണിന് സമ്മാനങ്ങള്‍ നല്കിയതും മാജിക്കിലൂടെ. അമ്മായിക്ക് വേണ്ടിയായിരുന്നു ചെക്കന്റെ പിന്നീടുള്ള മാജിക്കുകള്‍. അവസാനം പുതിയ പെണ്ണിനെ തന്നെ അപ്രത്യക്ഷമാക്കുന്ന വിദ്യ വരെ കാണിച്ചു. 20 വര്‍ഷം മുമ്പ് മാജിക്ക് ഒപ്പന അവരിപ്പിച്ചത് മജിഷ്യന്‍ ഗോപിനാഥ് മുതുകാട് അനുസ്മരിച്ചു. പാളയം ഇമാം വിപി സുഹൈബ് മൌലവിയുടെ സാന്നിധ്യത്തിലായിരുന്നു മാജിക്കല്‍ ഒപ്പന അരങ്ങേറിയത്.