Kerala
കണ്ണൂര്‍ പാനൂരില്‍ ഐ.എസ് ബന്ധം ആരോപിച്ച് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തുകണ്ണൂര്‍ പാനൂരില്‍ ഐ.എസ് ബന്ധം ആരോപിച്ച് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു
Kerala

കണ്ണൂര്‍ പാനൂരില്‍ ഐ.എസ് ബന്ധം ആരോപിച്ച് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

Ubaid
|
7 May 2018 10:23 AM GMT

രണ്ട് മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ പ്രദേശത്ത് നിന്നും അഞ്ച് പേരെ സംഘം കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍ പാനൂരില്‍ ഐ.എസ് ബന്ധം ആരോപിച്ച് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ നിന്നും എത്തിയ എന്‍.ഐ.എ പ്രത്യേക സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കനകമലയില്‍ രഹസ്യ യോഗം ചേരുന്നതിനിടയിലാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന.

ഉച്ചക്ക് രണ്ട് മണിയോടെയാണ് എന്‍.ഐ.എ ഐ.ജി അനുരാഗ് രംഗ്, എസ്.പി കെ.പി ഷൌക്കത്തലി എന്നിവരുടെ നേതൃത്വത്തിലുളള 15 അംഗ സംഘം പാനൂര്‍ കനകമലയിലെത്തിയത്. രണ്ട് മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ പ്രദേശത്ത് നിന്നും അഞ്ച് പേരെ സംഘം കസ്റ്റഡിയിലെടുത്തു. ഐ.എസ് ബന്ധം ഉണ്ടന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചൊക്ലി അണിയാരം കീഴ്മടം സ്വദേശി മുഹമ്മദിന്റെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേരുന്നതിനിടയിലാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന. ഇയാളെ കൂടാതെ രണ്ട് കോഴിക്കോട് സ്വദേശികളും തമിഴ്നാട്ടുകാരായ രണ്ട് പേരുമാണ് കസ്റ്റഡിയിലുളളത്. നാല് മാസം മുമ്പ് പുല്ലൂക്കര സലഫി മസ്ജിദിലെ ഉസ്താദിനെ ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് എന്‍.ഐ.എ സംഘം കനകമലയിലെത്തിയത്. പിടിയിലായ മുഹമ്മദിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. കസ്റ്റഡിയിലെടുത്തവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എറണാകുളത്തേക്ക് കൊണ്ടുപോയി.

Related Tags :
Similar Posts