കോഴിക്കോട് ജില്ലയിലെ ജന്‍ഔഷധി പദ്ധതി ആര്‍ക്കുവേണ്ടി ?
|വന്‍ വിലകുറവില്‍ മരുന്നുകള്‍ ലഭിക്കുന്ന ജന്‍ഔഷധി കേന്ദ്രങ്ങളുടെ പ്രയോജനം കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി.
വന്‍ വിലകുറവില്‍ മരുന്നുകള്‍ ലഭിക്കുന്ന ജന്‍ഔഷധി കേന്ദ്രങ്ങളുടെ പ്രയോജനം കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. നഗരത്തില്‍ നിന്നും ഏറെ ദൂരെയുളള കെഎംസിടി മെഡിക്കല്‍ കോളജിലെ ഫാര്‍മസിയിലാണ് ജില്ലയിലെ ഏക ജന്‍ഔഷധി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെയോ ജനറല്‍ ആശുപത്രിയിലെയോ രോഗികള്‍ക്ക് ഈ കേന്ദ്രം കൊണ്ട് ഉപകാരമൊന്നുമില്ല.
-മീഡിയവണ്‍ അന്വേഷണം-
കോഴിക്കോട്ടെ ജന്‍ഔഷധി കേന്ദ്രം അന്വേഷിച്ചാണ് മീഡിയവണ്‍ സംഘം കെഎംസിടി മെഡിക്കല്‍ കോളജിലെത്തിയത്. റോഡില്‍ നിന്നും വളരെ ദൂരെയാണ് ആശുപത്രി. ആശുപത്രിയിലെവിടെയും ജന്‍ഔഷധിയുടെ ബോര്‍ഡ് കാണാനില്ല. ആദ്യം റിസപ്ഷനില്‍ അന്വേഷിച്ചു. ഫാര്‍മസിയില്‍ ചോദിക്കാനായിരുന്നു മറുപടി. ഫാര്‍മസിയില്‍ എത്തി ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി റിസപ്‍ഷനില്‍ ചോദിക്കാനായിരുന്നു. ഇതാണ് അവസ്ഥ. ജന്‍ഔഷധി ചോദിച്ചെത്തുന്നവരെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണിവിടെ.