Kerala
പക്ഷിപ്പനി: ചത്ത താറാവുകളെ കത്തിച്ചുപക്ഷിപ്പനി: ചത്ത താറാവുകളെ കത്തിച്ചു
Kerala

പക്ഷിപ്പനി: ചത്ത താറാവുകളെ കത്തിച്ചു

Sithara
|
7 May 2018 11:41 PM GMT

പനി ബാധിച്ചെന്ന് കണ്ടെത്തുന്ന താറാവുകളെ കത്തിച്ചു കളയാനാണ് തീരുമാനം.

കുട്ടനാട്ടിൽ പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകളെ കത്തിച്ചു. തകഴി പഞ്ചായത്തിലെ കുന്നുമ്മയിലെ രണ്ട് പ്രദേശത്താണ് ചത്ത താറാവുകളെ കത്തിച്ചത്. ഇരുനൂറോളം താറാവുകളെയാണ് കത്തിച്ചത്. രാവിലെ കത്തിക്കുന്നത് സംബന്ധിച്ച് കർഷകർ തർക്കമുന്നയിച്ചിരുന്നു.

മൃഗസംരക്ഷണ വകുപ്പ് രൂപം കൊടുത്ത ദ്രുതകര്‍മ സേനയുടെ നേതൃത്വത്തിലാണ് ചത്ത താറാവുകളെ കത്തിച്ചത്. രോഗലക്ഷണമുള്ള താറാവുകളെ കൊന്ന് കത്തിക്കണമെന്ന നിര്‍ദേശത്തിന് എതിരെ കടുത്ത എതിര്‍പ്പുമായി കര്‍ഷകര്‍ രംഗത്ത് എത്തി. തുടര്‍ന്ന് ചത്ത താറാവുകളെ മാത്രം കത്തിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഡീസല്‍, പഞ്ചസാര, വിറക് എന്നിവ ഉപയോഗിച്ചാണ് താറാവുകളെ കത്തിച്ചത്. രണ്ട് സ്ഥലങ്ങളിലായി ഇരുനൂറോളം താറാവുകളെ കത്തിച്ചു. എന്നാല്‍ രോഗം ബാധിച്ച താറാവുകളെ കൂടി കത്തിക്കണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും കര്‍ഷകര്‍.

കുട്ടനാട്ടിൽ നിലവിൽ പക്ഷിപ്പനി വ്യാപകമല്ലെന്നും കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ചില സ്ഥലങ്ങളിൽ പക്ഷിപ്പനിയല്ലാതെ മറ്റ് രോഗങ്ങളുണ്ടോയെന്നും പരിശോധിക്കും. രോഗ ലക്ഷണമുണ്ടെന്ന് കണ്ടെത്തിയ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

Related Tags :
Similar Posts