മാവോയിസ്റ്റ് വേട്ട; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയിലേക്ക്
|മാവോയിസ്റ്റ് നേതാവ് സോമന്‍ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.എന്നാല്‍ സോമന്‍ കൊല്ലപ്പെട്ടുവെന്ന് സംശയത്തിലാണ് ഹെബിയസ് കോര്‍പസ്
നിലന്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മനുഷ്യവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കും.ഇന്‍ക്വസ്റ്റ് നടപടികളില്‍ നിയമവിരുദ്ധമായാണ് നടത്തിയതെന്ന് ഹരജിയില്‍ പറയുന്നു.ഇന്ന് ഉച്ചകഴിഞ്ഞ് മഞ്ചേരി ജില്ല സെഷ്യന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിക്കുക
മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊലപെടുത്തിയ സംഭവത്തെ നിയമപരമായി നേരിടനാണ് മനുഷ്യവകാശ പ്രവര്‍ത്തകരുടെ തീരുമാനം.ഇതിന്‍റെ ഭാഗമായി ഇന്ന് മഞ്ചേരിയിലെ ജില്ലാ സെഷ്യന്‍സ് കോടതിയില്‍ ഹരജി നല്‍കും.നിരായുധരായ രണ്ട് പേരെ പൊലീസ് വെടിവെച്ചുകൊന്നുവെന്നാണ് ഹരജിയില്‍ പറയുന്നത്.ഇന്‍ക്വസ്റ്റ് നടപടികള്‍ നിയമപ്രകാരമല്ല ചെയ്തതെന്നും ഹരജിയില്‍ ചൂണ്ടികാട്ടുന്നു.മാവോയിസ്റ്റ് നേതാവ് സോമന്‍ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.എന്നാല്‍ സോമന്‍ കൊല്ലപ്പെട്ടുവെന്ന് സംശയത്തിലാണ് ഹെബിയസ് കോര്‍പസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.കൂടാതെ സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്