മനുഷ്യാവകാശം മഅ്ദനിക്ക് ഇന്നും അന്യം
|മനുഷ്യാവകാശങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ നാനാ ദിക്കിലും മുറവിളി ഉയരുമ്പോഴും അബ്ദുല്‍ നാസര്‍ മഅദ്നി എന്ന മലയാളിക്ക് ഇന്നും ഈ വാക്ക് അന്യമാണ്.
മനുഷ്യാവകാശങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ നാനാ ദിക്കിലും മുറവിളി ഉയരുമ്പോഴും അബ്ദുല്‍ നാസര്‍ മഅദ്നി എന്ന മലയാളിക്ക് ഇന്നും ഈ വാക്ക് അന്യമാണ്. വിചാരണ തടവുകാരനായാണ് മഅ്ദനി ഒരു ദശാബ്ദത്തിലധികം ജയിലില്‍ കഴിഞ്ഞത്.
കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിന്റെ പേരില്‍ 1998ലാണ് മഅ്ദനിയെ ഭരണകൂടം ജയിലിലടച്ചത്. 9 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി നിരപരാധിയെന്ന് വിധിച്ചു. 2007 ഓഗസ്റ്റ് 1 നാണ് കോയമ്പത്തൂര്‍ കേസില്‍ മഅ്ദനി ജയില്‍ മോചിതനായത്. എന്നാല്‍ സ്വതന്ത്യം അധികകാലമുണ്ടായില്ല. ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കര്‍ണാടക പൊലീസ് 2010 ആഗസ്റ്റ് 7ന് മഅദനിയെ വീണ്ടും ജയിലിലാക്കി. ആറ് വര്‍ഷം വീണ്ടും തടങ്കലില്‍. നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ കടുത്ത വ്യവസ്ഥകളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലാണ് മഅ്ദനി. അവസാന നാളുകളില്‍ മകന് ഒപ്പമുണ്ടാകണമെന്ന പ്രാര്‍ഥനയിലാണ് മാതാപിതാക്കള്‍.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ വ്യക്തമായ തെളിവുകള്‍ നിരത്താന്‍ ഇന്നും അന്വേഷണ സംഘത്തിന് ആയിട്ടില്ല. ഒരുപക്ഷേ ഈ കേസിലും കോടതി മഅ്ദനിയെ കുറ്റവിമുക്തനാക്കിയേക്കാം. എന്നാലും അബ്ദുല്‍ നാസര്‍ മഅ്ദനി എന്ന മനുഷ്യന് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ആരു മടക്കി നല്‍കും എന്ന ചോദ്യം ഉത്തരമില്ലാതെ തുടരും.