Kerala
സൂര്യാഘാതം; തൊഴിലിടങ്ങളില്‍ സമയക്രമീകരണം നടത്തണമെന്ന നിര്‍ദ്ദേശം നടപ്പിലാകുന്നില്ലസൂര്യാഘാതം; തൊഴിലിടങ്ങളില്‍ സമയക്രമീകരണം നടത്തണമെന്ന നിര്‍ദ്ദേശം നടപ്പിലാകുന്നില്ല
Kerala

സൂര്യാഘാതം; തൊഴിലിടങ്ങളില്‍ സമയക്രമീകരണം നടത്തണമെന്ന നിര്‍ദ്ദേശം നടപ്പിലാകുന്നില്ല

admin
|
7 May 2018 4:14 PM GMT

പലയിടത്തും പകല്‍ പതിനൊന്ന് മണിക്കും രണ്ടു മണിക്കും ഇടയില്‍ നിര്‍മ്മാണമേഖലയില്‍ ജോലിയെടുപ്പിക്കുന്നു

സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ തൊഴിലിടങ്ങളില്‍ സമയക്രമീകരണം നടത്തണമെന്ന ജില്ലാ ഭരണകൂട നിര്‍ദ്ദേശം പാലക്കാട്ട് പലയിടത്തും നടപ്പിലാക്കുന്നില്ല. സൂര്യാഘാതക്കേസുകള്‍ ക്രമാതീതമായ വര്‍ദ്ധിച്ചിട്ടും ജില്ലയില്‍ പലയിടത്തും പകല്‍ പതിനൊന്ന് മണിക്കും രണ്ടു മണിക്കും ഇടയില്‍ നിര്‍മ്മാണമേഖലയില്‍ ജോലിയെടുപ്പിക്കുന്നു. കിഴക്കന്‍ മേഖലയില്‍ തൊഴിലുറപ്പ് ജോലിക്കിടെ പൊള്ളലേല്‍ക്കുന്നത് സാധാരണ സംഭവമായി മാറി.

സൂര്യാഘാതം കാരണം മുന്‍ വര്‍ഷങ്ങളിലൊക്കെ മരണങ്ങള്‍ പാലക്കാട് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം ചിറ്റിലഞ്ചേരിയില്‍ മധ്യവയസ്കന്‍ കുഴഞ്ഞുവീണ് മരിക്കാന്‍ കാരണം സൂര്യാഘാതമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൊഴിലിടങ്ങളില്‍ പകല്‍ പതിനൊന്ന് മണിമുതല്‍ രണ്ട് മണിവരെ ക്രമീകരണം ഏര്‍പ്പെടുത്തമമെന്നാണ് ജില്ലാ ഭരണകൂടത്തന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇതൊന്നും കരാറുകാര്‍ക്ക് ബാധകമല്ല. തൊഴിലുറപ്പ് ജോലിക്കാരുടെ അവസ്ഥയാണ് കഷ്ടം. പലര്‍ക്കും ജോലിക്കിടെ പൊള്ളലേറ്റു. പലയിടത്തും സമയക്രമീകരണം നടത്തിയില്ല. കിഴക്കന്‍ മേഖലയില്‍ മിക്കയിടത്തും അത്യുഷ്ണം ഉള്ളിടത്താണ് ജോലി. വെയില്‍ ഏല്‍ക്കാതിരിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും പരാജയമാണ്. ഈ വര്‍ഷം ഇതുവരെ അന്‍പത് പേര്‍ക്ക് സൂര്യാഘാതമേറ്റു എന്നാണ് ഔദ്യോഗിക കണക്ക്. പതിറ്റാണ്ടിനു ശേഷമാണ് മാര്‍ച്ച് മാസം തുടക്കം ഇത്രയും ചൂട് രേഖപ്പെടുത്തുന്നത്.

Similar Posts