ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് മുന്‍തൂക്കം
|പാലായില്‍ കേരള കോണ്‍ഗ്രസ് എം, കൊല്ലം തേവള്ളി ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 15ല്‍ ഒന്‍പത് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ജയിച്ചു. രണ്ടിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് ബിജെപിയും ഒരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസും ജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡ് വാര്‍ഡുകളും എല്‍ഡിഎഫിന് . കണ്ണപുരം പഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ യു മോഹനന്‍ , ചെറുപുഴ രാജഗിരി വാര്‍ഡില്‍ ലാലി തോമസ് , പിണറായി പടന്നക്കര വാര്‍ഡില്‍ എന്‍ വി രമേശന്‍ എന്നിവരാണ് ജയിച്ചത്.
കോട്ടയം പാലാ മുത്തോലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പി ആര്‍ ശശി 71 വോട്ടുകള്‍ക്ക് ജയിച്ചു.കൊല്ലം കോര്‍പറേഷനിലെ തേവള്ളി ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി. ബിജെപിയുടെ ബി ശൈലജ 400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോഴിക്കോട് തിരുവന്പാടി ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ റംല ജയിച്ചു. കാസര്‍കോട് മീഞ്ചെ പഞ്ചായത്തില്‍ മജിബയല്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫിന് ജയം. കൈനഗരി പഞ്ചായത്തില്‍ ചെറുകാലി കായല്‍ വാര്‍ഡ് അനിതാ പ്രസാദും പുറക്കാട് പഞ്ചായത്തില്‍ ആനന്ദേശ്വരം വാര്‍ഡില്‍ നിജ അനില്‍ കുമാറും ജയിച്ചു