Kerala
ജോസഫ് വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ കരുക്കങ്ങള്‍ നീക്കി കോണ്‍ഗ്രസ്ജോസഫ് വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ കരുക്കങ്ങള്‍ നീക്കി കോണ്‍ഗ്രസ്
Kerala

ജോസഫ് വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ കരുക്കങ്ങള്‍ നീക്കി കോണ്‍ഗ്രസ്

Sithara
|
7 May 2018 6:04 PM GMT

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും പി ജെ ജോസഫിനെ മുന്നണിയില്‍ അടുപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തുടര്‍ നീക്കങ്ങള്‍ നടത്തുക

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും പി ജെ ജോസഫിനെ മുന്നണിയില്‍ അടുപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തുടര്‍ നീക്കങ്ങള്‍ നടത്തുക. കേരളാ കോണ്‍ഗ്രസിലെ മാണി വിരുദ്ധര്‍ക്കൊപ്പം മറ്റ് ചില രാഷ്ട്രീയ പാര്‍ട്ടികളെയും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തിന് ശേഷം പഴയ ജോസഫ് വിഭാഗക്കാര്‍ ഭാവി നിലപാട് തീരുമാനിക്കും.

ചൊവ്വാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസിന്‍റെ യോഗത്തില്‍ എന്ത് തീരുമാനം ഉണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് കെപിസിസി നേത്യത്വം. ചൊവ്വാഴ്ചക്ക് ശേഷവും പഴയ ജോസഫ് വിഭാഗക്കാര്‍ മാണിക്കെതിരായ നിലപാട് തുടരുകയാണങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ പി ജെ ജോസഫുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ നേതൃതലത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ജോസഫും മാണിയും തമ്മിലുള്ള മഞ്ഞ് ഉരുകുകയാണെങ്കിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് ജോസഫിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടരും.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ബി, പി സി ജോര്‍ജിന്‍റെ ജനപക്ഷം എന്നീ പാര്‍ട്ടികളെ യുഡിഎഫില്‍ എത്തിക്കണമെന്നാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന്‍റെ അഭിപ്രായം. ജോസഫ് യുഡിഎഫില്‍ എത്തുകയാണെങ്കില്‍ അതിനൊപ്പം തന്നെ മറ്റ് പാര്‍ട്ടികളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകാനാണ് സാധ്യത. മാണിയില്ലെങ്കിലും മറ്റ് കേരളാ കോണ്‍ഗ്രസ് കക്ഷികളുടെ സാന്നിദ്ധ്യം മുന്നണിക്ക് ഗുണം ചെയ്യുമെന്ന് കണ്ടാണ് ഈ നീക്കം. മുന്നണി വിപുലീകരണത്തിന് സാധ്യമായതെല്ലാം ചെയ്യാനുള്ള അനുമതി കോണ്‍ഗ്രസ് നേതൃത്വത്തിന് മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ നല്‍കിയിട്ടുമുണ്ട്.

Similar Posts