Kerala
സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍
Kerala

സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍

Jaisy
|
7 May 2018 1:43 AM GMT

ഏകീകൃത ഫീസ് നിശ്ചയിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് എംബിബിഎസ് പഠനം അപ്രാപ്യമായെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ പക്ഷം

സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍. ഏകീകൃത ഫീസ് നിശ്ചയിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് എംബിബിഎസ് പഠനം അപ്രാപ്യമായെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ പക്ഷം. എസ്എഫ്ഐ ,എഐഎസ്എഫ് അടക്കമുള്ള ഭരണപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കും ഫീസ് വര്‍ദ്ധനവില്‍ അമര്‍ഷമുണ്ട്.

കഴിഞ്ഞ വര്‍ഷം വരെ മെറിറ്റ് സീറ്റില്‍ പഠിച്ചവര്‍ക്കാണ് ഏകീകൃത ഫീസ് നിര്‍ണയം തിരിച്ചടിയാകുന്നത്. സര്‍ക്കാര്‍ ക്വാട്ടയിലെ 30 മെറിറ്റ് സീറ്റില്‍ 2 ലക്ഷത്തി അന്‍പതിനായിരം രൂപയായിരുന്നു കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ ഫീസ്. ഏകീകൃത ഫീസായതോടെ ഈ വര്‍ഷം അത് അഞ്ചര ലക്ഷമായി. അതേസമയം മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നവര്‍ക്ക് നേട്ടവുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 11 ലക്ഷത്തിന്റെ സ്ഥാനത്ത് ഫീസ് കുറഞ്ഞിട്ടുണ്ട്. ഇതിനെതിരെയാണ് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. ഫീസ് അംഗീകരിക്കാനാവില്ലെന്ന് ഭരണപക്ഷ വിദ്യാര്‍ഥി സംഘടനകളായ എസഎഫ്ഐയും എഐഎസ്എഫും വ്യക്തമാക്കി.

Related Tags :
Similar Posts