Kerala
ജിഎസ്ടി, മാഹിയിലെ വ്യാപാരമേഖല പ്രതിസന്ധിയിലേക്ക്ജിഎസ്ടി, മാഹിയിലെ വ്യാപാരമേഖല പ്രതിസന്ധിയിലേക്ക്
Kerala

ജിഎസ്ടി, മാഹിയിലെ വ്യാപാരമേഖല പ്രതിസന്ധിയിലേക്ക്

Subin
|
7 May 2018 10:18 PM GMT

മദ്യശാലകള്‍ അടച്ച് പൂട്ടിയതിനു പിന്നാലെ ഇത് കൂടിയാവുമ്പോള്‍ മാഹിയിലെ വ്യാപാര മേഖല കടുത്ത കടുത്ത പ്രതിസന്ധിയിലാവും...

ചരക്ക് സേവന നികുതി നിലവില്‍ വരുന്നതോടെ മാഹിയിലെ വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മദ്യശാലകള്‍ പൂട്ടിയതോടെ മാന്ദ്യത്തിലായ മാഹിക്ക് ഇത് ഇരട്ട പ്രഹരമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ജി.എസ്.ടി നിലവില്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നവരും മാഹിയിലുണ്ട്.

നികുതി ഇളവിനെ തുടര്‍ന്ന് സജീവമായിരുന്നു മാഹിയിലെ വ്യാപാര മേഖല. ടൈല്‍സ്, ഇലക്ട്രിക്കല്‍ സാനിറ്ററി സാധനങ്ങള്‍, ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍, ഫ്‌ളൈവുഡ് തുടങ്ങിയവക്ക് കേരള വിപണിയേക്കാള്‍ അഞ്ച് മുതല്‍ എട്ടു ശതമാനം വരെ നികുതിയിളവ് മാഹിയില്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുളളവരായിരുന്നു ഇവിടുത്തെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ജി.എസ്.ടിയുടെ ഭാഗമായി നികുതി ഏകീകരിക്കപ്പെടുന്നതോടെ ഉപഭോക്താക്കള്‍ മാഹിയെ കൈവിടാനാണ് സാധ്യത. മദ്യശാലകള്‍ അടച്ച് പൂട്ടിയതിനു പിന്നാലെ ഇത് കൂടിയാവുമ്പോള്‍ മാഹിയിലെ വ്യാപാര മേഖല കടുത്ത കടുത്ത പ്രതിസന്ധിയിലാവും.

കോഴി, എല്‍.ഇ.ഡി ബള്‍ബുകള്‍ തുടങ്ങിയവക്ക് മാഹിയില്‍ നിലവില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല. ജി.എസ്.ടി നിലവില്‍ വരുന്നതോടെ ഇവക്കും മറ്റിടങ്ങളിലേതിന് സമാനമായ നികുതി നിലവില്‍ വരും. എന്നാല്‍ വാണിജ്യനികുതി വകുപ്പിന്റെ പരിശോധന ഇല്ലാതാവുന്നതോടെ മാഹിയിലെ വ്യാപര മേഖല കൂടുതല്‍ സജീവമാകുമെന്നാണ് ഒരുവിഭാഗം വ്യാപാരികളുടെ പ്രതീക്ഷ.

എന്തായാലും കൂടുതല്‍ ഓഫറുകളും വിത്യസ്തതയാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി വ്യാപാരം നിലനിര്‍ത്താനുളള ശ്രമത്തിലാണ് മാഹിയിലെ വ്യാപാരികള്‍.

Similar Posts