Kerala
ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് എംഎല്‍എമാര്‍ സത്യഗ്രഹം തുടങ്ങിശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് എംഎല്‍എമാര്‍ സത്യഗ്രഹം തുടങ്ങി
Kerala

ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് എംഎല്‍എമാര്‍ സത്യഗ്രഹം തുടങ്ങി

Sithara
|
7 May 2018 3:54 PM GMT

അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തിന് മുന്നില്‍ സത്യഗ്രഹമിരിക്കുകയാണ്.

ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ഹൈക്കോടതി വിമര്‍ശിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ സത്യാഗ്രഹ സമരം തുടങ്ങി. അഞ്ച് എംഎല്‍എമാരാണ് നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാരായ വി പി സജീന്ദ്രന്‍, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, മുസ്‍ലിം ലീഗിന്‍റെ എന്‍ ഷംസുദ്ദീന്‍, ടി വി ഇബ്രാഹിം എന്നിവരാണ് സഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുന്നത്. മന്ത്രിയുടെ രാജിവരെ സമരം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ശൂന്യവേള മുതല്‍ തന്നെ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലായിരുന്നു പ്രതിപക്ഷം.

ഹൈക്കോടതിയുടെ അന്തിമ വിധിയിൽ ഒരു മന്ത്രിക്കെതിരെ പ്രതികൂല പരാമർശമുണ്ടാകുന്നതെന്ന് ആദ്യമായിട്ടാണെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യമന്ത്രിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി സൈബര്‍ സഖാവിന്‍റെ നിലവാരത്തിലേക്ക് താഴ്ന്നെന്നും മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജി ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതോടെ സഭ മുക്കാൽ മണിക്കൂർ തടസപ്പെട്ടു.
സ്പീക്കർ നടത്തിയ ചർച്ചയോടെ പ്രതിക്ഷം ബഹളം നിര്‍ത്തിയെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കാന്‍ ആരോഗ്യമന്ത്രി എഴുതന്നേതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സത്യാഗ്രഹ സമരം ആരംഭിക്കുകയായിരുന്നു.

Related Tags :
Similar Posts