Kerala
പ്രാവുകളുടെ ചങ്ങാതിപ്രാവുകളുടെ ചങ്ങാതി
Kerala

പ്രാവുകളുടെ ചങ്ങാതി

Jaisy
|
7 May 2018 12:04 AM GMT

തന്റെ കടക്ക് മുന്നിലെത്തുന്ന പ്രാവുകള്‍ക്കാണ് മൈക്കല്‍ എന്ന വൃദ്ധന്‍ ധാന്യമിട്ടുകൊടുക്കുന്നത്

മിണ്ടാപ്രാണികള്‍ക്ക് ആഹാരം നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളെ പരിചയപ്പെടാം. തന്റെ കടക്ക് മുന്നിലെത്തുന്ന പ്രാവുകള്‍ക്കാണ് മൈക്കല്‍ എന്ന വൃദ്ധന്‍ ധാന്യമിട്ടുകൊടുക്കുന്നത്. 10 വര്‍ഷത്തോളമായി ഒരു ദിവസം പോലും ഈ പ്രവൃത്തിക്ക് മുടക്കം വരുത്തിയിട്ടില്ല.

പുലര്‍ച്ചെ ആറ് മണി, തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷന് സമീപമുള്ള മൈക്കിളേട്ടന്റെ കടക്ക് മുന്നിലേക്ക് പറന്നിറങ്ങുകയാണ് പ്രാവുകള്‍. ബ്രേക്ഫാസ്റ്റ് ഇവിടെയാണ്. ഗോതമ്പ് നിറച്ച സഞ്ചിയുമായി മൈക്കിളേട്ടന്‍ കാത്തിരിപ്പുണ്ടാവും. പത്ത് വര്‍ഷത്തിലധികമാവുന്നു ഈ പതിവിന്. സൈന്യത്തില്‍ നിന്ന് വിരമിച്ച് ഇവിടെ കാന്‍റീന്‍ തുടങ്ങിയതാണ് മൈക്കിള്‍.

തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് പ്രയാസപ്പെടുന്നതിനിടെ ഒരുനാള്‍ എവിടെ നിന്നോ വന്നെത്തിയ ഒരു പ്രാവിന് ധാന്യമെറിഞ്ഞുകൊടുത്തു. ഒന്ന് മൂന്നായി, ഒന്‍പതായി, നൂറുകണക്കിനായി. കാന്റീന്‍ ഇല്ലാത്ത ദിനങ്ങളിലും പ്രാവുകളെ തീറ്റിക്കാന്‍ മാത്രമായി മൈക്കല്‍ ചേട്ടനെത്തും. മാസത്തില്‍ രണ്ടായിരത്തിലധികം രൂപ തന്റെ പെന്‍ഷന്‍ തുകയില്‍ ഇതിനായി മാറ്റിവെച്ചിട്ടുണ്ട് ഇദ്ദേഹം.

Related Tags :
Similar Posts