പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്ന് വി എസ് വയനാട്ടില്‍
|ഇടതു പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വയനാട്ടിലെത്തി.
ഇടതു പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വയനാട്ടിലെത്തി. മൂന്ന് മണ്ഡലങ്ങളിലും വരള്‍ച്ചാ ബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചാണ് വിഎസ് മടങ്ങിയത്. മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥി ഓ.ആര്‍. കേളുവിന്റെ പ്രചാരണ പരിപാടിയായിരുന്നു ആദ്യത്തേത്. വളരെ കുറച്ചു മാത്രം സംസാരിച്ച വി എസ് വേഗത്തില്‍ വേദി വിട്ടു. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ കര്‍ഷകര്‍ അനുഭവിയ്ക്കുന്ന ദുരിതമായിരുന്നു പ്രധാനമായും പറഞ്ഞത്. തുടര്‍ന്ന്, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വരള്‍ച്ചാ ബാധിത മേഖലയിലേയ്ക്ക്. വരള്‍ച്ചയില്‍ തകര്‍ന്ന കാര്‍ഷിക മേഖല നേരില്‍ കണ്ടു. കര്‍ഷകരോട് വിവരങ്ങള്‍ ചോദിച്ചു.
സുല്‍ത്താന്‍ ബത്തേരി മണ്ഡലം സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് യോഗമായിരുന്നു അടുത്തത്. ഇവിടെ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങളെ വിഎസ് രൂക്ഷമായി വിമര്‍ശിച്ചു.
പിന്നീട്, കല്‍പറ്റ മണ്ഡലം സ്ഥാനാര്‍ഥി സി.കെ.ശശീന്ദ്രന്റെ യോഗത്തിലേയ്ക്ക്. പ്രധാന മന്ത്രി നരേന്ദ്രമോദിയെയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെയും വിമര്‍ശിച്ച വിഎസ് ബിജെപിയുമായും ആര്‍എസ്എസുമായും ഒത്തു തീര്‍പ്പു വ്യവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി മുമ്പോട്ടു പോകുന്നതെന്ന് കുറ്റപ്പെടുത്തി. രാവിലെ പതിനൊന്നു മണിയോടെ തുടങ്ങിയ വയനാട്ടിലെ പര്യടനം രാത്രി ഏഴരയോടെയാണ് അവസാനിച്ചത്.