Kerala
Kerala

ബിനു കൃഷ്ണന്‍റെ ഹൃദയം ഇനി സിനാജില്‍ തുടിക്കും

Sithara
|
7 May 2018 8:19 PM GMT

ഹൃദയം മാത്രമല്ല, ബിനു കൃഷ്ണന്റെ കരളും രണ്ട് വൃക്കകളും പാന്‍ക്രിയാസും കണ്ണും ദാനം ചെയ്തു.

ഹൃദയം മാറ്റിവെക്കലിന്റെ മറ്റൊരു കഥ കൂടി കോഴിക്കോട് നിന്ന്. കൊച്ചി വൈറ്റില സ്വദേശി ബിനു കൃഷ്ണന്റെ ഹൃദയം ഇനി കോഴിക്കോട്ടെ സിനാജില്‍ തുടിക്കും. ഇന്നലെ രാത്രിയാണ് ബിനു കൃഷ്ണന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഹൃദയം മാത്രമല്ല, ബിനു കൃഷ്ണന്റെ കരളും രണ്ട് വൃക്കകളും പാന്‍ക്രിയാസും കണ്ണും ദാനം ചെയ്തു.

ഹൃദയപൂര്‍വം സ്മരിക്കാം ബിനു കൃഷ്ണനെ. മരണശേഷവും ബിനു കൃഷ്ണന്‍റെ ഓര്‍മകള്‍ നിത്യഹരിതമാകും. നാല് ജീവിതങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ജീവനേകുന്നത്. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ഡയലേറ്റഡ് കാര്‍ഡിയോ മയോപതിക്ക് മാസങ്ങളായി ചികിത്സയിലാണ് കോഴിക്കോട് മാത്തോട്ടം സ്വദേശി സിനാജ്. ഹൃദയം മാറ്റിവെക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് ബിനുകൃഷ്ണന്റെ ഹൃദയം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് എയര്‍ ആംബുലന്‍സിലൂടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക്. തുടര്‍ന്ന് ആംബുലന്‍സില്‍ മെട്രോമെഡ് ആശുപത്രിയിലേക്ക്.

നന്ദിയോടെ ബിനു കൃഷ്ണനെ ഓര്‍ക്കുകയാണ് സിനാജിന്റ ബന്ധുക്കള്‍. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ബിനുകൃഷ്ണനെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ മരണമടയുകയായിരുന്നു.

Similar Posts