Kerala
പി എസ് സി അപേക്ഷയില്‍ ട്രാൻസ്ജെന്റേഴ്സിന് സ്ത്രീയെന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതിപി എസ് സി അപേക്ഷയില്‍ ട്രാൻസ്ജെന്റേഴ്സിന് സ്ത്രീയെന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി
Kerala

പി എസ് സി അപേക്ഷയില്‍ ട്രാൻസ്ജെന്റേഴ്സിന് സ്ത്രീയെന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി

Muhsina
|
7 May 2018 2:37 PM GMT

ട്രാൻസ് ജെൻററ് എന്നത് സൂചിപ്പിക്കാൻ പ്രത്യേക കോളം വേണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് കോടതി നിർദേശം. സ്​ത്രീ, പുരുഷൻ എന്നീ രണ്ട്​ കോളങ്ങൾ മാത്രമാണ്​ നിലവിലുള്ള​തെന്നും..

പി എസ് സി അപേക്ഷാ ഫോമിൽ ട്രാൻസ്ജെന്‍റേഴ്സിന് സ്ത്രീയെന്ന് രേഖപെടുത്താൻ ഹൈക്കോടതി അനുമതിനല്‍കി. ട്രാൻസ്ജെന്‍റേഴ്സിന് സ്ത്രീയെന്ന് രേഖപ്പെടുത്താൻ അനുവദിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു.

ട്രാൻസ് ജെൻററ് എന്നത് സൂചിപ്പിക്കാൻ പ്രത്യേക കോളം വേണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് കോടതി നിർദേശം. സ്​ത്രീ, പുരുഷൻ എന്നീ രണ്ട്​ കോളങ്ങൾ മാത്രമാണ്​ നിലവിലുള്ള​തെന്നും അതിനാൽ പി.എസ്​.സി മുഖേന ജോലിക്ക്​ അപേക്ഷ നൽകാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ ട്രാൻസ്​ജെൻഡറാണ്​ ഹരജി നൽകിയത്​.

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും അപേക്ഷാ നൽകാനാവാത്തതിനാൽ തൊഴിലില്ലാതെ തുടരുകയാണെന്ന്​ ഹരജിയിൽ പറയുന്നു. ട്രാൻസ് ജെൻഡർ ആയതിനാൽ ആൺ, പെൺ എന്നീ രണ്ട്​ കോളങ്ങളും പൂരിപ്പിക്കാതെ ​വിടേണ്ടി വരുന്നു. അതോടെ അപേക്ഷ സ്വീകരിക്കാതെയും വരുന്നു. ഇത്​ മൂലം ​ഏറെ ബുദ്ധിമുട്ടുന്നതായും ട്രാൻസ് ജെൻഡർ എന്ന കോളം കൂടി അപേക്ഷ ഫോമിൽ ഉൾപ്പെടുത്താൻ ഉത്തരവിടണമെന്നും ആവശ്യപെട്ടാണ് ഹരജി.

Similar Posts