Kerala
സോളാർ: ഉടനടി കേസെടുക്കുന്നതിൽ നിന്ന് സർക്കാര്‍ പിൻവാങ്ങിസോളാർ: ഉടനടി കേസെടുക്കുന്നതിൽ നിന്ന് സർക്കാര്‍ പിൻവാങ്ങി
Kerala

സോളാർ: ഉടനടി കേസെടുക്കുന്നതിൽ നിന്ന് സർക്കാര്‍ പിൻവാങ്ങി

Jaisy
|
7 May 2018 7:12 PM GMT

ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്തുമെന്ന് മാത്രമാണ് മുഖ്യമന്ത്രി നിയമസഭയിൽ വെച്ച നടപടി റിപ്പോർട്ടിലുളളത്

സോളാർ റിപ്പോർട്ടിലെ ആരോപണ വിധേയർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്ന നിലപാടിൽ നിന്ന് സർക്കാർ പിൻവാങ്ങി. ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്തുമെന്ന് മാത്രമാണ് മുഖ്യമന്ത്രി നിയമസഭയിൽ വെച്ച നടപടി റിപ്പോർട്ടിലുളളത്. അന്വേഷണ നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സോളാർ റിപ്പോട്ട് ചർച്ച ചെയ്ത ഒക്ടോബർ 11ാം തിയതിയിലെ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനമാണിത്. റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുളളവർക്കെതിരെ വിജിലൻസ്-ക്രിമിനൽ കേസുകൾ പ്രത്യേകം പ്രത്യേകമെടുത്ത് അന്വേഷണം നടത്തുമെന്നായിരുന്നു പിണറായിയുടെ പ്രഖ്യാപനം. എന്നാൽ റിപ്പോർട്ട് സഭയിൽ വെച്ചതോടെ മുൻ നിലപാടിൽ നിന്ന് സർക്കാർ പിൻവാങ്ങി. ആരോപണ വിധേയർക്കെതിരെ തുടരന്വേഷണം നടത്തുമെന്ന് മാത്രമാണ് ഇന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.

തുടരന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ കേസെടുക്കുന്നതുൾപ്പടെയുളള തുടർനടപടിക്ക് സർക്കാർ കടക്കുകയുളളു. കമ്മീഷൻ കണ്ടെത്തലിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Similar Posts