Kerala
കളമശ്ശേരിയില്‍ യുഡിഎഫിന്റെ കുടവിതരണം ഇലക്ഷന്‍ കമ്മീഷന്‍ സ്ക്വാഡ് തടഞ്ഞുകളമശ്ശേരിയില്‍ യുഡിഎഫിന്റെ കുടവിതരണം ഇലക്ഷന്‍ കമ്മീഷന്‍ സ്ക്വാഡ് തടഞ്ഞു
Kerala

കളമശ്ശേരിയില്‍ യുഡിഎഫിന്റെ കുടവിതരണം ഇലക്ഷന്‍ കമ്മീഷന്‍ സ്ക്വാഡ് തടഞ്ഞു

admin
|
7 May 2018 2:41 AM GMT

കളമശേരിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ഇബ്രഹിംകുഞ്ഞിന് വേണ്ടി കുടവിതരണം നടത്താന്‍ ശ്രമം നടന്നെന്ന് ആക്ഷേപം.

കളമശേരിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ഇബ്രഹിംകുഞ്ഞിന് വേണ്ടി കുടവിതരണം നടത്താന്‍ ശ്രമം നടന്നെന്ന് ആക്ഷേപം. ഇടയാര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ഐഎന്‍ടിയുസി നേതാവാണ് കുടകള്‍ എത്തിച്ചത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് - ഇലക്ഷന്‍ കമ്മീഷന്‍ അധികൃതര്‍ സ്ഥലത്തെത്തി കുടകള്‍ പിടിച്ചെടുത്തു.

കളമശേരി പാതാളം ഇടയാര്‍ വ്യവസായ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വിതരണം ചെയ്യാനാണ് കുടകള്‍ എത്തിച്ചത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചു. ഐഎന്‍ടിയുസി നേതാവാണ് കുടകള്‍ എത്തിച്ചത്. നൂറില്‍പരം വരുന്ന തൊഴിലാളികള്‍ക്കായി 500 ല്‍ പരം കുടകളാണ് എത്തിച്ചത്.

കളമേശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ഇബ്രഹിംകുഞ്ഞിന്റെ അറിവോടെയാണ് കുടകള്‍ വിതരണത്തിനെത്തിച്ചതെന്നാണ് ആരോപണം. പൊലീസും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ക്വാഡും സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും കുടകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കുടകള്‍ പിന്നീട് ബിനാനിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Similar Posts