Kerala
കണ്ണൂര്‍, കരുണ ബില്‍: ബല്‍റാമിനെതിരെ ഹസന്‍കണ്ണൂര്‍, കരുണ ബില്‍: ബല്‍റാമിനെതിരെ ഹസന്‍
Kerala

കണ്ണൂര്‍, കരുണ ബില്‍: ബല്‍റാമിനെതിരെ ഹസന്‍

Sithara
|
7 May 2018 2:58 PM GMT

പാർട്ടി തീരുമാനത്തെ എംഎൽഎമാർ പരസ്യമായി വിമര്‍ശിക്കുന്നത് ഗുണകരമല്ലെന്ന് എം എ ഹസന്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ സംബന്ധിച്ച വി ടി ബല്‍റാം എംഎല്‍എയുടെ നിലപാടിനെതിരെ കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍. പാർട്ടി തീരുമാനത്തെ എംഎൽഎമാർ പരസ്യമായി വിമര്‍ശിക്കുന്നത് ഗുണകരമല്ല. ബില്ലിന്‍റെ കാര്യത്തിൽ വിമർശനങ്ങള്‍ രാഷ്ട്രീയകാര്യ സമിതി പരിശോധിക്കും. തെറ്റുണ്ടെങ്കിൽ തുറന്ന് പറയുമെന്നും ഹസന്‍ കോഴിക്കോട് പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശം ക്രമപ്പെടുത്താന്‍ നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ യുഡിഎഫ് പിന്തുണച്ചതിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. വി ടി ബല്‍റാം നിയമസഭയില്‍ തന്നെ ബില്ലിനെതിരെ രംഗത്തെത്തി. വി എം സുധീരന്‍, ബെന്നി ബെഹന്നാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ബില്ലിനെതിരെ രംഗത്തെത്തി. പാര്‍ട്ടിയില്‍ ഉയര്‍ന്ന പരസ്യ വിമര്‍ശനത്തിലെ അതൃപ്തിയാണ് എം എം ഹസന്‍ ഇന്ന് തുറന്നുപറഞ്ഞത്.

Similar Posts