ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് നിര്‍ത്തലാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
|നിപ്പോണ്‍ ടൊയോട്ട സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് തടഞുകൊണടുള്ള ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിധിയെന്ന് കോടതി നിരീക്ഷിച്ചു.
നഗരപരിധിയില്‍ 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്ടര്ചെയ്യുന്നത് നിര്‍ത്തലാക്കി കൊണ്ട് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ നിപ്പോണ്‍ മോട്ടോര്‍ കോര്പ്പറേഷന് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ. രണ്ട് മാസത്തേക്കാണ് സ്റ്റേ. ശരിയായ പഠനങ്ങള്‍ നടത്താത്തെയാണ് നിരോധനമേര്‍പ്പെടുത്തിയത് എന്ന വാദമാണ് ഹരജിക്കാര്‍ ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ മലിനീകരണം കേരളത്തിലില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു. നഗരപരിധിയില്‍ മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭരണഘടനാപരമായി ഈ നടപടി തെറ്റാണെന്നും ഹരജിക്കാര്‍ വാദിച്ചു. 2,000 സിസിക്ക് മുകളിലുള്ള പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളും നേരത്തെ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു.