Kerala
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്
Kerala

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

admin
|
7 May 2018 12:34 AM GMT

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെയാണ്

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയായത്. ഇതുസംബന്ധിച്ച തീരുമാനം ഘടകകക്ഷികളെ അറിയിച്ചു.

ചെന്നിത്തലയെ ഐക്യകണ്ഠേനയാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി, വിടി ബല്‍റാം, അടൂര്‍ പ്രകാശ്, വിഡി സതീശന്‍ എന്നിവര്‍ ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചതിനെ പിന്താങ്ങി. നേരത്തെ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റിന് കത്തയച്ചിരുന്നു. പുതിയൊരാള്‍ പ്രതിപക്ഷ നേതാവാകുന്നതല്ലേ നല്ലതെന്ന് ഐഐസിസി സെക്രട്ടറി ദീപക് ബാബറിയ കേരളത്തിലെ നേതാക്കളോട് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തലക്ക് നറുക്ക് വീണത്. തെരഞ്ഞെടുപ്പ് പരാജയ ദിവസം തന്നെ പ്രതിപക്ഷ നേതാവാകാന്‍ താന്‍ ഇല്ലെന്ന നിലപാട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എ വിഭാഗം നേതാക്കള്‍ ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്‍മാറേണ്ടന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയിലേക്ക് ചര്‍ച്ചകളെത്തിയത്. ആകെയുള്ള 22 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും ഐ വിഭാഗത്തില്‍ നിന്നുള്ളവരാണന്ന മുന്‍തൂക്കവും രമേശ് ചെന്നിത്തലക്ക് ലഭിച്ചു.

Similar Posts