Kerala
കുട്ടനാട് പാക്കേജ് നടത്തിപ്പിലെ പരാതികൾ അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർകുട്ടനാട് പാക്കേജ് നടത്തിപ്പിലെ പരാതികൾ അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ
Kerala

കുട്ടനാട് പാക്കേജ് നടത്തിപ്പിലെ പരാതികൾ അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ

admin
|
7 May 2018 8:12 PM GMT

കുട്ടനാട് പാക്കേജ് നടപ്പിലാക്കിയതിലെ പിഴവുകള്‍ നേരിൽ കാണാനാണ് മന്ത്രിയെത്തിയത്. പദ്ധതിയുടെ ഭാഗമായി നടന്ന ബണ്ട് നിർമാണത്തിലെ പിഴവ് മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു.

കുട്ടനാട് പാക്കേജിന്‍റെ നടത്തിപ്പിലെ പരാതികൾ അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ. പ്രശ്നത്തിൽ കൃഷിവകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടി. പാക്കേജിന്‍റെ പുനരുജ്ജീവനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. കുട്ടനാട് പദ്ധതി പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കുട്ടനാട് പാക്കേജ് നടപ്പിലാക്കിയതിലെ പിഴവുകള്‍ നേരിൽ കാണാനാണ് മന്ത്രിയെത്തിയത്. പദ്ധതിയുടെ ഭാഗമായി നടന്ന ബണ്ട് നിർമാണത്തിലെ പിഴവ് മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. പിഴവ് വരുത്തിയ കരാറുകാർക്ക് പണം നൽകില്ലെന്ന് മന്ത്രി പറഞ്ഞു.

താൽകാലികമായി നിലച്ച കുട്ടനാട് പാക്കേജിന്റെ പുനരുജ്ജീവനത്തിന് പദ്ധതി തയ്യാറാക്കി പ്രധാനമന്ത്രിയെ കാണും. പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വഷിക്കും കുട്ടനാട് പാക്കേജ് സംബന്ധിച്ച ഉന്നത തല യോഗങ്ങൾ വേഗത്തിൽ വിളിച്ചു ചേർക്കുമെന്നും മെന്നും മന്ത്രി പറഞ്ഞു.

കർഷകരുടെ സംഭരണ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കും. അടുത്ത വർഷം മുതൽ സംഭരണ കുടിശിക വരാതിരിക്കാൻ സഹകരണ ബാങ്കുകളുടെ സഹായം തേടുമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി, കളക്ടർ ആർ ഗിരിജ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related Tags :
Similar Posts