ചെങ്ങറ സമരഭൂമിയില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മെഡിക്കല്‍ ക്യാംപ്
|സംസ്ഥാനമെമ്പാടും സംഘടിപ്പിക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമരഭൂമിയിലും മെഡിക്കല്‍ ക്യാംപ് നടത്തിയത്. ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്.
ചെങ്ങറ സമരഭൂമിയില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സമരഭൂമിയുടെ ഒന്‍പത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ സഹായത്തോടെ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. സമരഭൂമിയില്‍ കഴിയുന്നവരില്‍ പലര്‍ക്കും ഗുരതര ആരോഗ്യപ്രശ്നങ്ങളുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.
സംസ്ഥാനമെമ്പാടും സംഘടിപ്പിക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമരഭൂമിയിലും മെഡിക്കല്‍ ക്യാംപ് നടത്തിയത്. ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. അഞ്ച് സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ക്യാംപിനായി എത്തിയത്. 570-ഓളം കുടുംബങ്ങളിലായി 2500-ഓളം പേര് ഇപ്പോള്‍ ചെങ്ങറ സമരഭൂമിയിലുണ്ട്.
ഇവര്‍ക്കിടയില്‍ പകര്‍ച്ച വ്യാധി പടരാന്‍ സാധ്യതയുണ്ടെന്നും ഇടപെടല്‍ നടത്തമെന്നും ആവശ്യപ്പെട്ട് സമരഭൂമിയിലെ പുതിയ നേതൃത്വം കലക്ടറെ സമീപിച്ചിരുന്നു. ഇതോടെയാണ് സമരഭൂമിയില്‍ പ്രവേശിച്ച് മെഡിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ അവസരമൊരുങ്ങിയത്.
ജില്ലാഭരണകൂടത്തിന്റെ ആദ്യത്തെ സൌഹൃദ സന്ദര്ശനത്തിനുകൂടിയാണ് മെഡിക്കല്‍ ക്യാംപ് അവസരമൊരുക്കിയത്. ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് പ്രതിനിധികളും സമരഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനവും നടത്തി. കയ്യേറ്റക്കാരെന്ന നിലയ്ക്ക് നിയമപരമായ തടസങ്ങളുള്ളതിനാലും സര്‍ക്കാര്‍ തലത്തില്‍ അനുഭാവപൂര്‍ണമായ സമീപനം ഇല്ലാത്തതും കൂടുതല്‍ ഇടപെടലിന് തടസമാണെങ്കിലും സമരഭൂമിയില്‍ കഴിയുന്നവരുടെ ആരോഗ്യപ്രശ്നങ്ങളില്‍ തുടര്‍ ഇടപെടല്‍ നടത്താന്‍ ശ്രമമുണ്ടാകുമെന്നും കല്കടര്‍ അറിയിച്ചു.