Kerala
സീസണനുസരിച്ച് റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധംസീസണനുസരിച്ച് റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധം
Kerala

സീസണനുസരിച്ച് റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധം

Jaisy
|
8 May 2018 11:24 PM GMT

രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസകളിലെ വര്‍ധനവ് താമസിയാതെ മറ്റു ട്രെയിനുകളിലും വരുമെന്നാണ് യാത്രക്കാരുടെ ആശങ്ക

സീസണനുസരിച്ച് റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റം വരുത്താനുള്ള റെയില്‍വേയുടെ തീരുമാനത്തില്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് പ്രതിഷേധം. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസകളിലെ വര്‍ധനവ് താമസിയാതെ മറ്റു ട്രെയിനുകളിലും വരുമെന്നാണ് യാത്രക്കാരുടെ ആശങ്ക.

തല്‍ക്കാല്‍‍ ടിക്കറ്റ് നിരക്കിലെ വര്‍ധവും ടിക്കറ്റ് റദ്ദ് ചെയ്യുമ്പോള്‍ ലഭിക്കുന്ന തുകയിലെ കുറവിനും പിന്നാലെയാണ് ഫ്ലക്സി നിരക്ക് വരുന്നത്. നിരക്ക് മാറ്റത്തില്‍ വിദ്യാര്‍ഥികളും യാത്രക്കാരും പ്രതിഷേധത്തിലാണ്. സര്‍വീസുകളെ പോലെ സീസണനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തുന്നത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാവും. വെയ്റ്റിങ് ലിസ്റ്റുകാര്‍ക്കും തല്‍ക്കാല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കുമാണ് നിരക്ക് വര്‍ധന ഏറ്റവുമധികം ബാധിക്കുക. പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും. 10 ശതമാനം മുതല്‍ 50 ശതമാനം വരെ വര്‍ധവുണ്ടാവുമെന്നാണ് സൂചന.

Similar Posts