കണ്ണൂരില്‍ നാടോടി സ്ത്രീയെ തെരുവ്നായക്കൂട്ടം ആക്രമിച്ചു
|ഹുന്‍സൂര്‍ സ്വദേശിനിയായ രാധയെയാണ് തെരുവ്നായ്ക്കള്‍ ആക്രമിച്ചത്
കണ്ണൂര്‍ മമ്പറത്ത് നാടോടി സ്ത്രീയെ തെരുവുനായ്ക്കള്‍ അക്രമിച്ചു. കര്‍ണാടക ഹുന്‍സൂര്‍ സ്വദേശി രാധയെയാണ് തെരുവ് നായ്ക്കള്‍ അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കായംകുളത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ച 5.45 ഓടെ മമ്പറം പാലത്തിന് സമീപത്താണ് സംഭവം നടന്നത്. പാലത്തിനടിയില്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്ന ഹുന്‍സൂളര്‍ സ്വദേശിനിയായ രാധയെ തെരുവു നായ്ക്കള്‍ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു. പുഴയില്‍ മീന്‍ പിടിക്കുന്ന നാടോടികളുടെ ടെന്റിനുളളില്‍ കടന്ന നായ്ക്കള്‍ ഇവര്‍ക്കൊപ്പമുളള രാധയെ ഉറക്കത്തിനിടയില്‍ അക്രമിക്കുകയായിരുന്നു. രാധയുടെ മേല്‍ച്ചുണ്ടും മുഖവും നായ്ക്കള്‍ കടിച്ചെടുത്തു. കൈ കാലുകളിലും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കുട്ടികളടക്കം നിരവധി പേര്‍ ഈ സമയം ടെന്റിനുളളിലുണ്ടായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായ്ക്കളെ തുരത്തിയ ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചത്. തലശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ തുടര്‍ന്ന് വിദഗ്ദചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.