Kerala
മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ നിയമന വിവാദം: ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് പങ്കെന്ന് ആരോപണംമേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ നിയമന വിവാദം: ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് പങ്കെന്ന് ആരോപണം
Kerala

മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ നിയമന വിവാദം: ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് പങ്കെന്ന് ആരോപണം

Khasida
|
8 May 2018 3:08 PM GMT

ബന്ധുനിയമന വിവാദത്തില്‍ കൊല്ലത്ത് സിപിഎമ്മിനുള്ളില്‍ വിവാദം

നിയമന ആരോപണത്തില്‍ കൊല്ലത്ത് സിപിഎമ്മിനുള്ളില്‍ വിവാദം കൊഴുക്കുന്നു. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ആരോപണം വന്നതിന് പിന്നില്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. തന്റെ ബന്ധുക്കളെ ആരെയും ഒരു പൊതു മേഖല സ്ഥാപനത്തിലേക്കും നിയമിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

കാഷ്യു കോര്‍പ്പറേഷന്‍ എംഡി ടി എഫ് സേവ്യര്‍, മത്സ്യഫെഡ് എം ഡി എ ലോറന്‍സ് എന്നിവരുടെ നിയമനം സംബന്ധിച്ചാണ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ ആരോപണം ഉയര്‍ന്നത്. ടി എഫ് സേവ്യര്‍ മന്ത്രിയുടെ അടുത്ത ബന്ധുവാണെന്നായിരുന്നു ആരോപണം..

ആരോപണത്തിന് തുടക്കമിട്ടത് കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനാണെങ്കിലും ഇതിന് പിന്നില്‍ കൊല്ലം ജില്ലയിലെ ചില മുതിര്‍ന്ന സിപിഎം നേതാക്കള്‍ പ്രവൃത്തിച്ചെന്നാണ് വിവരം. ഇതില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഉന്നയിച്ചവര്‍ തെളിവ് നല്‍കണമെന്നും മന്ത്രി ജേ മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

സേവ്യറിനെ നിയമിക്കുന്നതിനെതിരെ നേരത്തെ ജില്ലാ സെക്രട്ടരിയേറ്റില്‍ ചില അംഗങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സേവ്യറിന്റെ മുന്‍കാല ചരിത്രം കറപുരണ്ടതാണെന്നും നിയമനം അഴിമതിക്ക് കളമൊരുക്കുമെന്നായിരുന്നു വാദം. ഈ എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രി ജേ മേഴ്സിക്കുട്ടിയമ്മ ടി എഫ് സേവ്യറിനെ തന്നെ കാഷ്യൂ കോര്‍പ്പറേഷന്‍ എം ഡി സ്ഥാനത്തേക്ക് കൊണ്ട് വന്നത്. വരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ നിയമന വിവാദം ചൂടേറിയ ചര്‍ച്ചയ്ക്ക വഴിയൊരുക്കും.

Related Tags :
Similar Posts