Kerala
Kerala
ഐഎസ് ബന്ധം: കനകമലയില്‍ നിന്നും അറസ്റ്റു ചെയ്തവരെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും
|8 May 2018 7:35 PM GMT
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്...
ഐഎസ് ബന്ധത്തിന്റെ പേരില്‍ ദേശിയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തവരെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്.
കണ്ണൂരിലെ കനകമലയില്‍ നിന്നാണ് ഇവരില്‍ 5 പേരെ ഈ മാസം ആദ്യം എന്‍ഐഎ സംഘം പിടികൂടിയത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആറാമനെ കുറ്റിയാടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ആയുധങ്ങള്‍ ശേഖരിച്ച് വിധ്വംസക പ്രവര്ത്തനങ്ങള്ക്കൊരുങ്ങുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.