കണ്‍സ്യൂമര്‍ഫെഡ് അഴിമതി: മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന് എതിരെ വിജിലന്‍സ് കേസ്
|വിദേശമദ്യം വാങ്ങിയതിലെ ഇന്‍സന്റീവ് ക്രമക്കേടിലാണ് കേസെടുത്തത്.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനുള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു. വിദേശ മദ്യ ഇടപാടിലെ ഇന്‍സെന്റീവില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ. ആര്‍ സമര്‍പ്പിച്ചു.
പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളം നല്‍കിയ ഹരജിയില്‍ കേസെടുക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആര്‍ക്കെങ്കിലും എതിരെയാകരുത് അന്വേഷണമെന്നും തെളിവ് കിട്ടിയാല്‍ ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കാമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് എട്ട് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്‍സ്യൂമര്‍ഫെഡ് മുന്‍ ചെയര്‍മാന്‍ ജോയ് തോമസ് ഒന്നാം പ്രതിയായ കേസില്‍ എട്ടാം പ്രതിയാണ് സിഎന്‍ ബാലകൃഷ്ണന്‍. 2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ മദ്യത്തിന്റെ വില്‍പ്പന കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞു എന്നാണ് കേസ്.
ഇന്‍സെന്‍റീവ് ക്രമക്കേട് ഗൗരവതരമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. 2001-02 വര്‍ഷത്തില്‍ 5.23ലക്ഷമാണ് ഇന്‍സെന്‍്റീവ് ആയി ലഭിച്ചത്. വില്‍പ്പന പതിന്‍മടങ്ങുകൂടിയിട്ടും 2014 -15 വര്‍ഷത്തില്‍ ലഭിച്ച ഇന്‍സെന്‍്റീവ് 4.10 ലക്ഷം മാത്രം. ഈ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.