Kerala
ഇസ്‍ലാമോഫോബിയ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചുഇസ്‍ലാമോഫോബിയ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
Kerala

ഇസ്‍ലാമോഫോബിയ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു

Ubaid
|
8 May 2018 3:33 PM GMT

ഇസ്‍ലാം പേടിയെ അധികരിച്ച് 20 പ്രബന്ധങ്ങള്‍ മൂന്നു ദിനം നീണ്ട സെമിനാറില്‍ അവതരിപ്പിച്ചു

സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ സമൂഹത്തില്‍ ഇസ്‍ലാം പേടി വളര്‍ത്താന്‍ ആസൂത്രിത നീക്കമെന്ന് എം.ഇ.എസ് പ്രസിഡണ്ട് ഡോ.ഫസല്‍ ഗഫൂര്‍. ഇസ്‍ലാം പേടിയെക്കുറിച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‍ലാം പേടിയെ അധികരിച്ച് 20 പ്രബന്ധങ്ങള്‍ മൂന്നു ദിനം നീണ്ട സെമിനാറില്‍ അവതരിപ്പിച്ചു. ആഗോളതലത്തില്‍ വളരുന്ന ഇസ്‍ലാം ഭീതിയുടെ കാരണങ്ങളും അതിന്റെ രാഷ്ട്രീയവുമാണ് ഇസ്‍ലാമോഫോബിയ എന്ന തലക്കെട്ടില് നടന്ന സെമിനാര് ചര്ച്ച ചെയ്തത്.

കോളനി വല്‍കരണവും ഇസ്‍ലാമോഫോബിയയും, ഇസ്‍ലാമിക ഭീകരത ഇന്ത്യയില്‍, ഇസ്‍ലാമോഫോബിയയും മാധ്യമങ്ങളും തുടങ്ങി 20 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇസ്ലാം ഭീതി വളര്‍ത്താന്‍ ജനപ്രിയ മാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിക്കുന്നുണ്ടെന്ന് എം.ഇ.എസ് പ്രസിഡണ്ട് ഡോ. ഫസല് ഗഫൂര് പറഞ്ഞു.

മുസ്ലിം സമൂഹത്തെ ഭീതിയില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നതായി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര് ഒ.അബ്ദുറഹ്‍മാന്‍, ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ചെയര്‍മാന്‍ പ്രഫ.എ.പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും.

Similar Posts