ലാവ്ലിന് കേസ് ഇനി ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചില്‍
|പിണറായി വിജയന് ഉള്‍പ്പടെയുള്ള പ്രതികളെ കീഴ്ക്കോടതി ഒഴിവാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്
ലാവ്ലിന് കേസ് ഇനി പുതിയ ബെഞ്ചില്‍. അവധിക്ക് ശേഷം മുഴുവന്‍ കേസുകളും പുതിയ ബെഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ജസ്റ്റിസ് പി ഉബൈദാണ് ഇനി കേസ് പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ള പ്രതികളെ കീഴ്ക്കോടതി ഒഴിവാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്. കേസില്‍ അടുത്ത മാസം ആറിന് വാദം തുടങ്ങാനിരിക്കെയാണ് ബെഞ്ച് മാറ്റം. ജസ്റ്റിസ് കമാല്‍പാഷ, സുനില്‍ തോമസ് എന്നിവരാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. ഇനി വാദം കേള്‍ക്കുക ജസ്റ്റിസ് പി ഉബൈദായിരിക്കും.
അടുത്ത മാസം 6 മുതല്‍ 12 വരെ തുടര്‍ച്ചയായി വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലും പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് എം കെ ദാമോദരനും ഹാജരാവും.