ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനകളും പ്രത്യേക പ്രാര്‍ഥനകളും
|ക്രിസ്തുവിന്റെ തിരുപ്പിറവിയോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാനകളും പ്രത്യേക പ്രാർഥനകളും നടന്നു.
ക്രിസ്തുവിന്റെ തിരുപ്പിറവിയോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാനകളും പ്രത്യേക പ്രാർഥനകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് വിവിധ ദേവാലയങ്ങളിൽ പ്രാർഥനക്കായി എത്തിയത്.
കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ നടന്ന പാതിരാ കുര്‍ബാനയ്ക്കും പ്രത്യേക പ്രാര്‍ഥനക്കും ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. യേശു ക്രിസ്തുവിന്റെ ജീവിതം മഹത്തായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നനതെന്ന് അദേഹം പറഞ്ഞു.
തിരുവനന്തപുരം പട്ടം സെന്റ്മേരീസ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പാളയം സെന്‍റ് ജോസഫ് മെട്രോപൊളീറ്റന്‍ കത്തീഡ്രലിലും ക്രിസ്മസിനോട് അനുബന്ധിച്ച് പ്രത്യേക കുര്‍ബാന നടന്നു.
എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ ചടങ്ങുകൾക്ക് സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവ ഗ്രിഗോറിയോസ് ആശ്രമം പള്ളിയിലെ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ജോസഫ് കളത്തിപ്പറമ്പിലും വിശുദ്ധ കുർബാനക്ക് മുഖ്യ കാർമികത്വം വഹിച്ചു.