Kerala
പച്ചക്കറി കൃഷിയുടെ പുതിയ പാഠങ്ങൾ പഠിച്ച് വയനാട്ടിലെ ഒരു കൂട്ടം വിദ്യാർത്ഥികൾപച്ചക്കറി കൃഷിയുടെ പുതിയ പാഠങ്ങൾ പഠിച്ച് വയനാട്ടിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ
Kerala

പച്ചക്കറി കൃഷിയുടെ പുതിയ പാഠങ്ങൾ പഠിച്ച് വയനാട്ടിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ

Ubaid
|
8 May 2018 1:41 AM GMT

ചീര, പയർ, പാവൽ, വഴുതന, വെണ്ട തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി മുഴുവനും ഈ വിദ്യാർത്ഥികൾ കൃഷി ചെയ്തു

പച്ചക്കറി കൃഷിയുടെ പുതിയ പാഠങ്ങൾ പഠിച്ച് നൂറ് മേനി വിജയം നേടിയിരിക്കുകയാണ് വയനാട്ടിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. പൂർണ്ണമായ ജൈവകൃഷിയിലൂടെ തമിഴ്നാട്ടിൽ കൃഷി ചെയ്യുന്ന ബ്രോക്കോളി വരെ ഇവർക്ക് കൃഷി ചെയ്യാൻ സാധിച്ചു. വയനാട് പുൽപ്പള്ളി സെന്റ് ജോർജ് സ്ക്കൂളിലെ വിദ്യാർത്ഥികളാണ് കൃഷിയുടെ പുതിയ പാഠങ്ങൾ പഠിച്ച് നൂറ് മേനി വിജയം നേടിയിരിക്കുന്നത്. ചീര, പയർ, പാവൽ, വഴുതന, വെണ്ട തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി മുഴുവനും ഈ വിദ്യാർത്ഥികൾ കൃഷി ചെയ്തു.

വിഷമില്ലാത്ത പച്ചക്കറികൾ തന്നെ കൃഷി ചെയ്യണമെന്ന നിശ്ചയദാർഡ്യo ഉണ്ടായിരുന്നതിനാൽ, പൂർണ്ണമായും ജൈവരീതിയിലുള്ള കൃഷിയാണ് ഇവർ പരീക്ഷിച്ചത്. മറ്റ് കീടനാശികളും വളങ്ങളും ഒരിക്കൽ പോലും വേണ്ടി വന്നില്ല. തമിഴ്നാട്ടിൽ കൃഷി ചെയ്യുന്ന ബ്രോക്കോളി അടക്കം ഈ വിദ്യാർത്ഥികൾ കൃഷി ചെയ്തു. സ്ക്കൂൾ വളപ്പിൽ നെൽകൃഷിയും ഇവർ പരീക്ഷിച്ചിട്ടുണ്ട്. ആദ്യ കൃഷി വിജയമായതോടെ വരും വർഷങ്ങളിലും പച്ചക്കറി കൃഷി പഠനത്തോടൊപ്പം തുടരാനാണ് ഇവരുടെ തീരുമാനം.

Similar Posts