നോട്ട് നിരോധം: ക്യൂ നിന്ന് മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം
|പാമ്പാടി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളജിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു
സാശ്രയകോളജുകളിലെ അക്കാദമികവും ഭൌതികവുമായ സൌകര്യങ്ങളെക്കുറിച്ച പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പാന്പാടി നെഹ്്റു കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവത്തെ തുടര്‍ന്നാണ് നടപടി. പാന്പാടി കോളജില്‍ മരണപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപനല്‍കും. ബാങ്കില്‍ ക്യൂ നിനിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ നല്‍കാനും തീരുമാനം.
പാന്പാടി നെഹ്റുകോളജില്‍ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ നടന്നതിനെ തുടര്‍ന്ന സ്വാശ്രയകോളജുകളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്ര പരിശോധന നടത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രിക്കാണ് ചുമതല.
അന്വേഷണ സംവിധാനത്തെക്കുറിച്ച് സാങ്കേതിക സര്‍വകലാശാലയുമായി ആലോചിച്ച് തീരുമാനമെടുക്കും. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സഹായധനമായി 10 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുമ്ട്. നോട്ട് നിരോധത്തെ തുടര്‍ന്ന ബാങ്കില്‍ ക്യൂ നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ നല്കു. പൊലീസില്‍ ഡ്രൈവര്‍മാരുടെ 400 തസ്തികകള്‍ സൃഷ്ടിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവാദമായ ഐ എ എസ് പ്രതിഷേധം മന്ത്രിസഭയില്‍ ചര്‍ച്ചക്ക് വന്നില്ലെന്നാണ് സൂചന