പാടിയും ചിത്രം വരച്ചും ചുംബിച്ചും കൊച്ചിയില്‍ പ്രതിഷേധം
|സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേരെത്തി
സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ഡ്രൈവില്‍ വന്‍ പ്രതിഷേധം. കിസ് ഓഫ് ലൌ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേരെത്തി. സദാചാര ഗുണ്ടായിസത്തിനെതിരെ തെരുവ് നാടകം അരങ്ങേറി. ചിത്രം വരച്ചും പാട്ട് പാടിയും പ്രതിഷേധിച്ചു. ചിലര്‍ കെട്ടിപ്പിടിച്ചും ചുംബിച്ചും പ്രതിഷേധം രേഖപ്പെടുത്തി. കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം മറൈന്‍ ഡ്രൈവിലെത്തിയിരുന്നു. സമാധാനപരമായാണ് പ്രതിഷേധം നടന്നത്. പൊതു ഇടങ്ങളില്‍ എല്ലാവര്ക്കും ഒരുമിച്ചിരിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചതിനെതിരെ വിവിധ സംഘടനകള്‍ രാവിലെ മുതല്‍ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധവുമായെത്തിയിരുന്നു. രാവിലെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. നൂറു കണക്കിന് ആളുകളാണ് പരിപാടികളില്‍ പങ്കെടുത്തത്. കെഎസ്യു സദാചാര ചൂരല്‍ സമരം സംഘടിപ്പിച്ചു.