Kerala
രാജക്കാട് ബസ് ദുരന്തം; പാഠംപഠിക്കാതെ അധികൃതര്‍രാജക്കാട് ബസ് ദുരന്തം; പാഠംപഠിക്കാതെ അധികൃതര്‍
Kerala

രാജക്കാട് ബസ് ദുരന്തം; പാഠംപഠിക്കാതെ അധികൃതര്‍

Sithara
|
8 May 2018 1:16 PM GMT

സംരക്ഷണ വേലിയും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചതല്ലാതെ റോഡിന്‍റെ വളവ് മാറ്റാനോ സമീപപ്രദേശങ്ങളില്‍ ആശുപത്രി സ്ഥാപിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇടുക്കി രാജക്കാട് ബസ് ദുരന്തം നടന്നിട്ട് നാല് വര്‍ഷം തികയുന്നു. മൂന്നാറിലേക്ക് വിനോദയാത്ര പോയ സാരാഭായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ എട്ട് വിദ്യാര്‍ഥികളാണ് എസ് വളവില്‍വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. സംരക്ഷണ വേലിയും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചതല്ലാതെ റോഡിന്‍റെ വളവ് മാറ്റാനോ സമീപപ്രദേശങ്ങളില്‍ ആശുപത്രി സ്ഥാപിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

അപകടങ്ങള്‍ രാജക്കാട്ടെ എസ് ആകൃതിയില്‍ ഉള്ള വളവില്‍ ആദ്യമല്ല. പക്ഷെ ഇത്ര വലിയദുരന്തം ആദ്യത്തേതും. അപകടം നടന്ന ഉടന്‍ അധികൃതര്‍ ഉണര്‍ന്നു. സൈന്‍ ബോര്‍ഡുകളും സംരക്ഷണ ഭിത്തിയും പണിതു. പക്ഷം ഇപ്പോഴും അപകടങ്ങള്‍ക്കു യാതൊരു കുറവുമില്ല. ഈ അപകടങ്ങളുടെ പ്രധാന കാരണം റോഡിന്‍റെ അപകടകരമായ വളവ് തന്നെയാണ്. അത് നേരയാക്കുവാന്‍ റോഡിന്‍റെ അലൈമെന്‍റില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി. അങ്ങനെ മാറ്റുമെന്ന് അധികൃതര്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് അത് ഒന്നും ചെയ്തില്ല.

മറ്റൊന്ന് ഇവിടെ നിന്നും രണ്ട് മണിക്കൂര്‍ യാത്ര ചെയ്തെങ്കില്‍ മാത്രമേ ഒരു ആശുപത്രി നമുക്ക് കാണാനാകൂ. ഒരു ആശുപത്രി എന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ആശുപത്രി അടുത്തുണ്ടായിരുന്നെങ്കില്‍ 2013 മാര്‍ച്ച് 25 ലെ അപകടമരണ നിരക്ക് കുറഞ്ഞേനെ. മറ്റ് അപകടങ്ങളില്‍പ്പെട്ടവരുടെ ജീവനും ജീവിതവും രക്ഷപ്പെട്ടേനെ.

Related Tags :
Similar Posts