Kerala
ബന്ധു നിയമനക്കേസിന് ഹൈക്കോടതിയുടെ സ്റ്റേബന്ധു നിയമനക്കേസിന് ഹൈക്കോടതിയുടെ സ്റ്റേ
Kerala

ബന്ധു നിയമനക്കേസിന് ഹൈക്കോടതിയുടെ സ്റ്റേ

Khasida
|
8 May 2018 3:39 PM GMT

തുടര്‍നടപടികള്‍ വിജിലന്‍സിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.

ഇപി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ തുടര്‍നടപടികള്‍ വിജിലന്‍സിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കില്‍ കേസ് എഴുതിത്തള്ളാമെന്നും വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസില്‍ അന്വേഷണം സംബന്ധിച്ച് സര്‍ക്കാരും വിജിലന്‍സും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരു വിഭാഗങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ മുഴുവന്‍ വാദവും കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസിന്റെ തുടര്‍ നടപടികള്‍ ഇനി വിജിലന്‍സിന് തീരുമാനിക്കാം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ സാധുത ഇല്ലെങ്കില്‍ എഴുത്തിത്തള്ളാമെന്ന് കോടതി പറ‍ഞ്ഞു. വിജിലന്‍സ് തന്നെ കേസ് അന്വേഷിക്കണം എന്നായിരുന്നു ആദ്യം മുതല്‍ സര്‍ക്കാര്‍ നിലപാട്. കേസ് പരിഗണിച്ച വിവിധ ഘട്ടങ്ങളില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിര്‍ശം ഹൈക്കോടതി ഉന്നയിച്ചിരുന്നു. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നത് മാത്രം വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയെന്ന് നേരത്തെ തന്നെ കോടതി പറഞ്ഞിരുന്നു. വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് മാര്‍ഗ രേഖ വേണമെന്ന് വരെ ഒരു ഘട്ടത്തില്‍ ഹൈക്കോടതി പരാമര്‍ശം ഉണ്ടായി. ഈ സാഹചര്യത്തിലാണ് കേസിന്റെ മുഴുവന്‍ അധികാരവും വിജിലന്‍സിന് നല്‍കിക്കൊണ്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Related Tags :
Similar Posts