മൂന്നാര്‍ കയ്യേറ്റം, നിര്‍ണ്ണായക യോഗം ഇന്ന്
|മൂന്നാറിലെ ദൗത്യം സംബന്ധിച്ച് സിപിഎമ്മും സിപിഐയും എടുക്കുന്ന നിലപാട് നിര്‍ണായകമാകും.
മൂന്നാറില്‍ കൈയ്യേറ്റമൊഴിപ്പില്‍ വിവാദത്തിലായിരിക്കെ, ഇന്ന് ഇത് സംബന്ധിച്ച നിര്‍ണായ യോഗം ചേരും. മുഖ്യമന്ത്രി, റവന്യുമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം വൈകിട്ട് 5 നാണ് നടക്കുക. മൂന്നാറിലെ ദൗത്യം സംബന്ധിച്ച് സിപിഎമ്മും സിപിഐയും എടുക്കുന്ന നിലപാട് നിര്‍ണായകമാകും.
മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പില്‍ സംബന്ധിച്ച സി പി എം സി പി ഐ അഭിപ്രായ ഭിന്നതയിലെ പ്രധാന പ്രശ്‌നമായി ഇന്നലെ നടന്ന കുരിശുപൊളിക്കലില്‍ മാറിക്കഴിഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ നടപടിയെ രൂക്ഷമായ വാക്കുകളിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇന്നത്തെ യോഗത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് നിലപാടെടുക്കുമെനാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
വൈകീട്ട് നടക്കുന്ന എല്‍ ഡി എഫ് യോഗത്തിന് ശേഷം 5 മണിക്കാണ് മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പില്‍ സംബന്ധിച്ച യോഗം ചേരുക. മൂന്നാര്‍ ദൗത്യം സംബന്ധിച്ച് സിപിഎമ്മും സിപിഐ യും തമ്മിലുള്ള അഭിപ്രായ വ്യത്യാസം എല്‍ ഡി എഫ് യോഗത്തിലും അതിന് ശേഷം നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലും ചര്‍ച്ചയാകും. ഇതില്‍ രണ്ട് പാര്‍ട്ടികളും സ്വീകരിക്കുന്ന നിലപാടാകും യോഗത്തിന്റെ ഉള്ളടക്കത്തെ നിര്‍ണയിക്കുക.
മൂന്നാര്‍ ദൗത്യത്തിന്റെ ക്രെഡിറ്റ് സിപിഐ ഏറ്റെടുക്കുന്നതില്‍ സിപിഎമ്മിന് വിമര്‍ശമുണ്ട്. കൈയ്യേറ്റമൊഴിപ്പിക്കലിനെ തടസപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സിപി എം നിലപാടിന് സി പി ഐക്കുമുണ്ട് എതിര്‍പ്പ്. ഇന്നലത്തെ കുരിശുപൊളിക്കല്‍ നടപടിയെ ക്രൈസ്തവ സഭ വിമര്‍ശിക്കാതിരുന്നിട്ടും മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത് സി പി ഐ ഗൗരവമാണ് എടുക്കുന്നത്. രണ്ട് പാര്‍ട്ടികളുടെയും നിലപാട് രൂപപ്പെടുന്നതിന് അനുസരിച്ചായിരിക്കും മൂന്നാര്‍ ദൗത്യത്തിന്റെ ഭാവി.