Kerala
കോഴിക്കോട്  വേനല്‍മഴയില്‍ കനത്ത നാശനഷ്ടംകോഴിക്കോട് വേനല്‍മഴയില്‍ കനത്ത നാശനഷ്ടം
Kerala

കോഴിക്കോട് വേനല്‍മഴയില്‍ കനത്ത നാശനഷ്ടം

Jaisy
|
8 May 2018 8:37 AM GMT

നിരവധി ഏക്കറില്‍ കൃഷിനാശവുമുണ്ടായി

കോഴിക്കോട് ജില്ലയില്‍ വേനല്‍മഴയില്‍ കനത്ത നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി ഏക്കറില്‍ കൃഷിനാശവുമുണ്ടായി. കടുത്ത വേനല്‍ ചൂടിന് ആശ്വാസവുമായി ഇന്നലെ വൈകിട്ടാണ് ജില്ലയില്‍ മഴയെത്തിയത്.

അതിശക്തമായ കാറ്റോട് കൂടിയ മഴ മലയോരമേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. കൂരാചുണ്ട് പഞ്ചായത്തില്‍ 30ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍, തിരുവമ്പാടി എന്നിവിടങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായി.10 ഓളം വീടുകള്‍ മരങ്ങള്‍ വീണ് തകര്‍ന്നു.

വാഹനങ്ങള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. ഇതോടെ പലയിടത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നിരവധി ഏക്കറില്‍ കൃഷിനാശവുമുണ്ടായി. കൊടിയത്തൂരിലൂം കാരശ്ശേരിയിലുമായി 5 ഏക്കറില്‍ ഉണ്ടായിരുന്ന വാഴകൃഷി നശിച്ചു. റബ്ബറുകളും തെങ്ങുകളും കടപുഴകി വീണിട്ടുണ്ട്. നാശനഷ്ടത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.

Related Tags :
Similar Posts