മലയാളം സര്‍വ്വകലാശാലയില്‍ ബിരുദാനന്തര കോഴ്സുകള്‍ ഇനി മലയാളത്തില്‍ പഠിക്കാം
|മലയാളം മാധ്യമത്തില്‍ പഠിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ ഒരിടത്തും പിന്നിലാകുന്നില്ല എന്നതാണ് പുതിയ കോഴ്സുകള്‍ ആരംഭിക്കാനുള്ള പ്രചോദനം.
മലയാളം സര്‍വ്വകലാശാല എംബിഎ, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങി വിവിധ കോഴ്സുകള്‍ ആരംഭിക്കുന്നു. ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് കോഴ്സുകള്‍ ആരംഭിക്കുന്നത്.
നാല് ബിരുദാനന്തര കോഴ്സുകള്‍ മലയാളം മാധ്യമത്തിലൂടെ പഠിപ്പിക്കാനാണ് സര്‍വ്വകലാശാല ഒരുങ്ങുന്നത്. മലയാളം മാധ്യമത്തില്‍ പഠിക്കുന്നതിലൂടെ
വിദ്യാര്‍ത്ഥികള്‍ ഒരിടത്തും പിന്നിലാകുന്നില്ല എന്നതാണ് പുതിയ കോഴ്സുകള്‍ ആരംഭിക്കാനുള്ള പ്രചോദനം. ഭാഷയുടെ യന്ത്ര തര്‍ജ്ജമക്ക് സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കല്‍ ഭാഷാവ്യാപനം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ നിഘണ്ടു എന്നിവയുടെയും പണിപുരയിലാണ് സര്‍വ്വകലാശാല.
മലയാള സാഹിത്യത്തെ പരിഭാഷകളിലൂടെ പുറത്തെത്തിക്കാനും ലക്ഷ്യമിടുന്നു. തെരഞ്ഞെടുത്ത കൃതികളായിരിക്കും പരിഭാഷപ്പെടുത്തുക. ഇതിനൊപ്പം
പഠനഗ്രന്ഥങ്ങളുടെയും പ്രബന്ധങ്ങളുടെയും ഗ്രന്ഥസൂചികളുടെ നിര്‍മ്മിതിയും ആരംഭിച്ചിട്ടുണ്ട്.