സൌജന്യയാത്ര നിര്‍ത്തലാക്കിയ കെഎസ് ആര്‍ടിസി നടപടിക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
|പാരലല്‍ വിദ്യാര്‍ഥികളുടെ സംഘടനയും പ്രക്ഷോഭ രംഗത്തേക്കിറങ്ങും
സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യയാത്ര നിര്‍ത്തലാക്കിയ കെഎസ് ആര്‍ടിസി നടപടിക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. എഐഎസ് എഫും കെഎസ് യും കെഎസ്ആര്‍ടിസി നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പാരലല്‍ വിദ്യാര്‍ഥികളുടെ സംഘടനയും പ്രക്ഷോഭ രംഗത്തേക്കിറങ്ങും.
പാരലല്‍, സ്വാശ്രയ, അണ്‍ എയ്ഡഡ്, സഹകരണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്ന നിലപാട് സാമ്പത്തികമായി പിന്നാക്കമായ വിദ്യാര്‍ഥികളെ ബാധിക്കുമെന്നാണ് കെ എസ് യു വിന്റെ നിലപാട്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധരംഗത്തിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് പറഞ്ഞു.
സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫും കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. സമരരംഗത്തിറങ്ങുമെന്ന് പാരലല്‍ വിദ്യാര്‍ഥികളുടെ സംഘടനയും അറിയിച്ചു. വിദ്യാര്‍ഥി സംഘടനകളുമായി സഹകരിച്ച് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും പാരലല്‍ വിദ്യാര്‍ഥികള്‍ ആലോചിക്കുന്നു. വിഷയത്തില്‍ എസ് എഫ് ഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.