Kerala
Kerala
പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധം ഉത്സവകാലം
|8 May 2018 4:11 PM GMT
പരമ്പരാഗത മത്സ്യബന്ധന ഹാര്‍ബറുകളില്‍ കച്ചവടം പൊടിപൊടിക്കുന്നു
ട്രോളിങ്ങ് നിരോധന കാലയളവ് യന്ത്രവൽകൃത ബോട്ടിലെ തൊഴിലാളികൾക്ക് തിരിച്ചടിയാകുമ്പോൾ പരമ്പരാഗത മത്സ്യബന്ധനത്തിന് ഇത് ഉത്സവകാലമാണ്. വള്ളത്തിൽ പോയി പിടികൂടി കൊണ്ട് വരുന്നതെല്ലാം പൊന്നും വിലക്ക് വിറ്റ് പോകും.
അന്തി സമയങ്ങളിൽ മാത്രം വിപണനം നടന്നിരുന്ന പരമ്പരാഗത മത്സ്യബന്ധന ഹാർബറുകൾ നിരോധനകാലയളവിൽ പകലും സജീവമാകും. ലക്ഷക്കണക്കിന് രൂപയുടെ ബിസിനസാണ് കൊല്ലം വാടി പോലെയുള്ള പരമ്പരാഗത മത്സ്യ ബന്ധന ഹാർബറുകളിൽ നടക്കുന്നത്
കടത്തിൽ മുങ്ങി കഴിയുന്ന പരമ്പരാഗത മത്സൃ തൊഴിലാളികൾക്ക് തങ്ങളുടെ ജീവിതം തിരികെ പിടിക്കാനുള്ള സമയം കൂടിയാണ് ട്രോളിങ്ങ് നിരോധന കാലം