Kerala
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ഒഴിവാക്കണമെന്ന് വിഎസ്സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ഒഴിവാക്കണമെന്ന് വിഎസ്
Kerala

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ഒഴിവാക്കണമെന്ന് വിഎസ്

Subin
|
8 May 2018 11:26 AM GMT

സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുമെന്നും വി എസ് ആരോഗ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. 

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി. മെഡിക്കല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അതേസമയം പുതുക്കിയ ഫീസ് നിരക്ക് അപര്യാപ്തമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മെഡിക്കള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശമാണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ചത്. ഫീസ് വര്‍ധനവ് സാധാരണക്കാരായ വിദ്യാര്‍ഥികളെ ഗുരുതരമായി ബാധിക്കും. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുമെന്നും വി എസ് ആരോഗ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഫീസ് വര്‍ധിപ്പിച്ചതോടെ സാധാരണക്കാരുടെ മക്കള്‍ക്ക് മെഡിക്കല്‍ പഠനം അസാധ്യമാക്കുന്ന സാഹചര്യമുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കൊള്ള ഫീസ് പിരിക്കാന്‍ ഒത്താശ ചെയ്യലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും ചെന്നിത്തല ആരോപിച്ചു.അതേസമയം നിലവിലെ ഫീസ് നിരക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റേത്. ആവശ്യമെങ്കില്‍ കോളേജുകള്‍ അടച്ചിടുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

Similar Posts