Kerala
കെകെ ശൈലജക്കെതിരെ ലോകായുക്ത കേസെടുത്തുകെകെ ശൈലജക്കെതിരെ ലോകായുക്ത കേസെടുത്തു
Kerala

കെകെ ശൈലജക്കെതിരെ ലോകായുക്ത കേസെടുത്തു

Muhsina
|
8 May 2018 12:10 AM GMT

ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെകെ ശൈലജ ക്കെതിരെ ലോകായുക്ത കേസെടുത്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് കേസെടുത്തത്. അടുത്ത മാസം 14ന് ഹാജരാകാന്‍ മന്ത്രിക്ക് നോട്ടീസ് നല്‍കി. ആരോഗ്യ മന്ത്രി..

ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം.സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് സെക്രട്ടറിയടക്കരമുള്ള മറ്റ് പേര്‍ക്കെതിരെയും അന്വേഷണം ഉണ്ട്.അടുത്ത മാസം 14ന് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിയക്കമുള്ള നാലുപേര്‍ക്കും ലോകായുക്ത നോട്ടീസ് നല്‍കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി പരിശോധിച്ച ജസ്റ്റിസുമാരായ പയസ് സി കുര്യാക്കോസും,കെപി ബാലചന്ദ്രനും പരാതിയില്‍ പ്രഥമിദ്യഷ്ട്യാ കഴന്പുണ്ടന്ന് കണ്ടെത്തി.ഇതേത്തുടര്‍ന്നാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ലോകായുക്ത നേരിട്ട് അന്വേഷണം തുടങ്ങിയത്.ആരോഗ്യമന്ത്രി കെകെ ശൈലജ.സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി,ബലാവകാശ കമ്മീഷന്‍ മുന്‍ അംഗം ശ്യമളാദേവീ,കമ്മീഷനില്‍ നിയമനം ലഭിച്ച ടിബി സുരേഷ് എന്നിവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചു.അടുത്തമാസം 14-ആം തീയതി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.

സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് സെക്രട്ടറിയോട് ബാലവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമവുമാി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും 14-ന് ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.ബാലവകാശ കമ്മീഷനില്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ആരോഗ്യമന്ത്രിക്ക് കൂടുതല്‍ തലവേദനയാകും ലോകായുക്തയുടെ അന്വേഷണം.

Related Tags :
Similar Posts