Kerala
കൊല്ലം എസ്എന്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തത് ക്ലീനിംങ് തൊഴിലാളികൊല്ലം എസ്എന്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തത് ക്ലീനിംങ് തൊഴിലാളി
Kerala

കൊല്ലം എസ്എന്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തത് ക്ലീനിംങ് തൊഴിലാളി

Subin
|
8 May 2018 8:48 PM GMT

കൊല്ലത്ത് അനാഥ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്ന ജയചന്ദ്രനാണ് മാഗസിന്‍ ഏറ്റു വാങ്ങിയത്.

കോളേജ് മാഗസിന്‍ കോളേജിലെ ക്ലീനിംഗ് തൊഴിലാളിയെ കൊണ്ട് പ്രകാശനം ചെയ്യിപ്പിച്ച് എസ്എഫ്‌ഐ യുടെ വ്യത്യസ്ഥമായ മാതൃക. കൊല്ലം എസ് എന്‍ കോളേജിലെ സി സിസേറിയന്‍ ചെയ്യാത്ത കൂവലുകള്‍ എന്ന മാഗസിനാണ് എസ് എഫ് ഐ ഈശ്വരിയമ്മ എന്ന തൊഴിലാളിയെ കൊണ്ട് പ്രകാശനം ചെയ്യിപ്പിച്ചത്. കൊല്ലത്ത് അനാഥ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്ന ജയചന്ദ്രനാണ് മാഗസിന്‍ ഏറ്റു വാങ്ങിയത്.

മുപ്പത് വര്‍ഷത്തിലധികം എസ്എന്‍ കോളേജില്‍ ക്ലീനിംഗ് ജോലി ചെയ്‌തെങ്കിലും ഇന്ന് വരെ ദൂരെ നിന്നു പോലും കോളേജിലെ ഒരു പരിപാടിയും ഈശ്വരിയമ്മ കണ്ടിട്ടില്ല. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ ജീവിതം തുറന്ന് കാണിക്കുന്ന സിസേറിയന്‍ ചെയ്യാത്ത കൂവലുകള്‍ പ്രകാശനം ചെയ്യാന്‍ ഈശ്വരിയമ്മയ്ക്കുള്ള യോഗ്യത ഇതാണെന്നാണ് എസ്എഫ്‌ഐ പറയുന്നത്. അനാഥ മൃതശീരം സംസ്‌കരിക്കുന്ന ജയചന്ദ്രനാണ് മാഗസിന്‍ ഏറ്റുവാങ്ങിയത്. സിസേറിയന്‍ ചെയ്യാത്ത് കൂവലുകളെ കൂവലുകളോടെ തന്നെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു.

വേദിയില്‍ ആദ്യമായെത്തിയതിന്റെ പരിഭ്രമം ഇരുവര്‍ക്കും ഉണ്ടായിരുന്നു. എങ്കിലും പിന്നില്‍ നിന്നും മുന്നിലേക്ക് ക്ഷണിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഈശ്വരിയമ്മയും ജയചന്ദ്രനും നന്ദി പറഞ്ഞു.

Related Tags :
Similar Posts