Kerala
സോളാര്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ സമര്‍പ്പിക്കുംസോളാര്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ സമര്‍പ്പിക്കും
Kerala

സോളാര്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ സമര്‍പ്പിക്കും

Sithara
|
8 May 2018 8:52 PM GMT

റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി സഭയില്‍ വെക്കും. കെഎന്‍എ ഖാദറിന്‍റെ സത്യപ്രതിജ്ഞയും നാളെയാണ്.

സോളാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനം നാളെ. റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി സഭയില്‍ വെക്കും. കെഎന്‍എ ഖാദറിന്‍റെ സത്യപ്രതിജ്ഞയും നാളെയാണ്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമസഭയില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായ സോളാര്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയുടെ ഭാഗമായി മാറും. രാവിലെ 9ന് തുടങ്ങുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ആദ്യം വേങ്ങരയില്‍ നിന്ന് വിജയിച്ച മുസ്‍ലിം ലീഗിന്‍റെ കെഎന്‍എ ഖാദറിന്‍റെ സത്യപ്രതിജ്ഞയാണ്. തുടര്‍ന്ന് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും. തുടര്‍ന്ന് ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിലൂടെ സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരെടുത്ത നടപടികളും മുഖ്യമന്ത്രിയെ അറിയിക്കു. ചട്ടം 300 മേല്‍ ചര്‍ച്ച ഇല്ലാത്തതിനാല്‍ സഭാ നടപടികള്‍ അപ്പോള്‍ തന്നെ അവസാനിക്കാനാണ് സാധ്യത.

റിപ്പോര്‍ട്ട് നിമയസഭയില്‍ വെച്ചാലുടന്‍ എംഎല്‍എമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പകര്‍പ്പ് ലഭിക്കും. മലയാളം പരിഭാഷ പൂര്‍ത്തിയാകാത്തതിനാല്‍ ഇംഗ്ലീഷ് പകര്‍പ്പായിരിക്കും ലഭിക്കുക. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് നിയമസഭക്കകത്തും പുറത്തുമുയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സോളാര്‍ കമ്മീഷനെ നിയോഗിച്ചത്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പത്തിലധികം കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതാവും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

Similar Posts