തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം ശക്തം
|യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറി
തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം ശക്തം. യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറി.ആര് വൈ എഫ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. ഇപി ജയരാജനില്ലാത്ത എന്ത് പ്രിവിലേജാണ് തോമസ് ചാണ്ടിക്ക് സിപിഎം നല്‍കുന്നതെന്ന് പ്രതിപക്ഷനേതാവും ചോദിച്ചു.
കടുത്ത സമ്മര്‍ദ്ദത്തിലുള്ള തോമസ് ചാണ്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം. രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറി.തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി വസതിയുടെ പരിസരത്ത് എത്തുന്നതിന് മുന്‍പേ ആര്‍വൈഎഫ് മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് ജലപീരങ്കിയും അറസ്റ്റും. സോളാറില്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ മുറുകിയ കുരുക്ക് അഴിക്കുക കൂടിയാണ് സമരങ്ങളിലൂടെ പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്.